തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; അപകടമുണ്ടായത് ചാർമിനാർ എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ

യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്...
ചാർമിനാർ എക്സ്പ്രസ്
ചാർമിനാർ എക്സ്പ്രസ്Source: Files
Published on
Updated on

തെലങ്കാന: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ചാർമിനാർ എക്‌സ്‌പ്രസ് ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ തീപിടിച്ചു. യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ചാർമിനാർ എക്സ്പ്രസിൻ്റെ എസ് 5 കോച്ചിൽ തീപിടിത്തമുണ്ടായത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപെട്ടത്. യാത്രക്കാർ അപായ ചങ്ങല വലിക്കുകയും ട്രെയിൻ നിന്ന ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു.

ചാർമിനാർ എക്സ്പ്രസ്
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് റെയിൽവേ അധികൃതർ വിശദമായ പ്രസ്താവന പുറത്തിറക്കിയേക്കും.

News Malayalam 24x7
newsmalayalam.com