ഉറക്കഗുളികകളുടെ ദുരുപയോഗം; മരുന്ന് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ
Union Health Ministry imposes strict controls on medicine sales
രുന്ന് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
Published on: 
Updated on: 

ഡൽഹി: ആൻ്റി ബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടു വരുക. ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Union Health Ministry imposes strict controls on medicine sales
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിൻ്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.

രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നിൻ്റെ കുറിപ്പടി കാണുന്ന വിധത്തിൽ സിസിടിവി സ്ഥാപിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

Union Health Ministry imposes strict controls on medicine sales
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് കപ്പൽ ഇടിച്ചു; പ്രതിഷേധം അറിയിച്ച് ഇന്ത്യ

Related Stories

വോട്ട് ചോരി, ജന്തർമന്തർ വിലക്ക്: ഗ്യാനേഷ് കുമാറിനും കേന്ദ്രത്തിനും ഡൽഹി പൊലീസിനും നോട്ടീസയച്ച് സുപ്രീം കോടതി
Union Health Ministry imposes strict controls on medicine sales
Health authorities in Siberia’s Irkutsk region have placed nearly 200 people under medical observation after a laboratory worker died from plague, according to media reports and a statement by a regional leader Friday.
അധ്യാപകരുടെയും സഹപാഠികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, ദൃശ്യങ്ങള്‍...; ശ്രീഹരി ഒറ്റയ്ക്കല്ല? കൂടുതല്‍ അറസ്റ്റിനും സാധ്യത
News Malayalam 24x7
newsmalayalam.com