പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

വർഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും
പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
Published on

പാർലമെൻ്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. വർഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.

ജനുവരി 31 മുതൽ ഏപ്രിൽ 4 വരെ രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുക. ബജറ്റ് സമ്മേളനത്തിൻ്റെ ഒന്നാം ഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണ് രണ്ടാം ഘട്ടം. അതേസമയം ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

നിരവധി വിഷയങ്ങളിൽ ചർച്ചആവശ്യമാണെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടികാട്ടി. സമ്മേളനത്തിൽ തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഇൻഡ്യ സഖ്യം ചർച്ചയാക്കുമെന്നാണ് സൂചന. കർഷക പ്രശ്നങ്ങളിൽ വർഷങ്ങളായി പരിഹാരം കാണാത്ത സമയത്താണ് പുതിയ ബജറ്റ് അവതരണം എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com