"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു, മയക്കു മരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത!

കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.
"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു, മയക്കു മരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത!
Published on
Updated on

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത. കുഞ്ഞുങ്ങളുടെ കൈയും കാലും കെട്ടിയിട്ട് ജീവനക്കാര്‍. മയക്കു മരുന്ന് ഉള്‍പ്പെടെ കുട്ടികളെ കുത്തിവച്ചതായാണ് ആരോപണം.

യോഗ്യകര്‍തയിലെ ലിറ്റില്‍ അറേഷ എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.

"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു, മയക്കു മരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത!
വൈറ്റ് ഹൗസ് ഡിന്നറിനിടെ ഉണ്ടായ വെടിവയ്പും 2023ലെ ആ ട്വീറ്റും തമ്മിലെന്ത്? ചൂടു പിടിച്ച് സോഷ്യൽ മീഡിയ ചർച്ച

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ കേസില്‍ ഡേകെയര്‍ ഉടമ ഉള്‍പ്പെടെ 13 പേരെ പ`ലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പിടിയിലാവുന്നവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 53 കുട്ടികള്‍ ഇരകളായെന്നാണ് കണ്ടെത്തല്‍. പലരും രണ്ട് വയസിനോടടുത്ത് പ്രായമുള്ള കുഞ്ഞുങ്ങളാണ്. ചില കുട്ടികളെ ഉറങ്ങിക്കിടക്കുമ്പോള്‍ കെട്ടിയിട്ടിരുന്നു. 103 കുട്ടികളാണ് ഡേ കെയര്‍ സെന്ററില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ സെന്റര്‍ പൊലീസ് അടപ്പിച്ചു.

"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു, മയക്കു മരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത!
"ഞാൻ റേപ്പിസ്റ്റ് അല്ല"; വെടിവയ്പ്പ് നടത്തിയയാളുടെ കുറിപ്പിനെതിരെ ട്രംപ്
News Malayalam 24x7
newsmalayalam.com