

വാഷിങ്ടൺ സിറ്റി: ലോകത്തെ ആശങ്കയിലാക്കി ഇറാൻ- ഇസ്രയേൽ യുഎസ് ഏറ്റുമുട്ടലിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
ചരിത്രത്തിലെ ഏറ്റവും വലിയ നീചനാണ് കൊല്ലപ്പെട്ടതെന്നും ട്രംപ് കുറിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനാൽ ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസിലെ ജനങ്ങൾക്ക് കൂടി നീതി ലഭിച്ചെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ ഖമനേയി കൊല്ലപ്പെട്ടെന്ന ട്രംപിൻ്റെ ആവകാശവാദം ഇറാൻ നിഷേധിച്ചു. ഇത് യുഎസിൻ്റെ മനശാസ്ത്രപരമായ യുദ്ധ തന്ത്രമാണ് എന്നും ഇറാൻ വ്യക്തമാക്കി.
ഇസ്രയേലുമായി സഹകരിച്ച് പ്രവർത്തിച്ചതിനാൽ, ഖമനേയിക്കോ, അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ജനത സ്വതന്ത്ര്യരാകണമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഖമനേയി മരിച്ചാലും ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൻ്റെ തൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമെങ്കിൽ, ആഴ്ചയിലുടനീളം ശക്തമായ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും കുഞ്ഞും മരിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ്റെ പ്രതിരോധ നേതൃത്വത്തെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ഇറാൻ സ്കൂളിലെ ആക്രമണത്തിൽ മരിച്ചത് നൂറിലധികം കുട്ടികൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.