"ഞാൻ റേപ്പിസ്റ്റ് അല്ല"; വെടിവയ്പ്പ് നടത്തിയയാളുടെ കുറിപ്പിനെതിരെ ട്രംപ്

തോക്കുധാരി കൊണ്ടുവന്ന കുറിപ്പ് വായിക്കാൻ കാത്തിരിക്കുകയാണെന്ന് ട്രംപ്
I'm Not A Rapist: Trump
ഡൊണാൾഡ് ട്രംപ്Source: Files
Published on
Updated on

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ഡിന്നറിനിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സീക്രട്ട് സർവീസിൻ്റെ കൃത്യമായ ഇടപെടലാണ് തന്നെയും മെലാനിയെയും രക്ഷപ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു.

വെടിവയ്പ്പ് നടത്തിയ ആക്രമണകാരി തീവ്രവാദിയും, ക്രിസ്ത്യൻ വിരോധിയും, മനോരോഗിയുമാണെന്ന് ട്രംപ് ആരോപിച്ചു. കുറ്റകൃത്യം രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് സിബിഎസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്.

I'm Not A Rapist: Trump
വൈറ്റ് ഹൗസിലെ വെടിവെപ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വീഡിയോ

യുഎസ് പ്രസിഡൻ്റും പ്രമുഖരും പങ്കെടുത്ത ഡിന്നറിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഹിൽട്ടൺ ഹോട്ടലിൽ സുരക്ഷാവീഴ്ച ഉണ്ടായതായാണ് സീക്രട്ട് സർവീസിൻ്റെ വിലയിരുത്തൽ. എന്നാൽ സീക്രട്ട് സർവീസിനെ അഭിനന്ദിച്ച് ട്രംപ് പോസ്റ്റിട്ടു. ഇവരുടെ പ്രവർത്തനമികവ് കൊണ്ടാണ് താനും മെലാനിയും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.

I'm Not A Rapist: Trump
"ഹോർമുസ് തുറക്കാം.. യുദ്ധം അവസാനിപ്പിക്കാം"; പക്ഷേ ആണവ ചർച്ച പിന്നീട് മതിയെന്ന് ഇറാൻ
News Malayalam 24x7
newsmalayalam.com