യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇറാൻ പ്രതിരോധ മന്ത്രി, ഐആർജിസി കമാൻഡർ മുഹമ്മദ് പക്പർ, എന്നിവർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ആയത്തുള്ള അലി ഖമനയിയുടെ കൊട്ടാരം പൂർണമായി തകർത്തെന്നും ഖമനയി കൊല്ലപ്പെട്ടെന്നും ഉൾപ്പെടെയുള്ള അവകാശ വാദങ്ങൾ ഇസ്രയേൽ ഉയർത്തുന്നുണ്ട്
Israel Iran US War updates
Published on
Updated on

പശ്ചിമേഷ്യ പൂർണതോതിലുള്ള യുദ്ധത്തിലേക്കെന്ന സൂചനയാണ് ഇറാൻ, ഇസ്രയേൽ, അമേരിക്ക സംഘർഷം നൽകുന്നത്. ഇറാനിലെ തുറമുഖ നഗരമായ ചഹബാറിലും ആക്രമണം നടന്നു. അതേസമയം ആക്രമങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി നാസീർ സാദെ ഐആർജിസി കമാൻഡർ മുഹമ്മദ് പക്പർ, എന്നിവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Israel Iran US War updates
പുറത്തുവന്നത് ട്രംപിന്റെ യഥാർഥ മുഖം, ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുത്; ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് റഷ്യ

ഇറാനിലെമ്പാടും തുടർച്ചയായി ഉഗ്രസ്ഫോടനങ്ങളാണ് നടക്കുന്നത് ആയത്തുള്ള അലി ഖമനയിയുടെ കൊട്ടാരം പൂർണമായി തകർത്തെന്നും ഖമനയി കൊല്ലപ്പെട്ടെന്നും ഉൾപ്പെടെയുള്ള അവകാശ വാദങ്ങൾ ഇസ്രയേൽ ഉയർത്തുന്നുണ്ട്. എന്നാൽ പരമോന്നത നേതാവ് സുരക്ഷിതനെന്ന് ഇറാൻ പ്രതികരിച്ചു. ടെഹ്റാൻ വിമാനത്താവളവും ആയുധസംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം. പ്രൈമറി സ്കൂൾ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണത്തിൽ മരിച്ചത് കുട്ടികളുൾപ്പെടെ 85 പേരാണ്.

Israel Iran US War updates
"ഇത് നിങ്ങളുടെ യുദ്ധമല്ല, ചർച്ചകൾക്കിടെയുള്ള ആക്രമണം അംഗീകരിക്കാൻ കഴിയില്ല"; യുദ്ധത്തിൽ യുഎസ് ഇടപെടരുതെന്ന് ഒമാൻ

സെൻട്രൽ ഇസ്രയേലിൽ ആക്രമണം നടന്നതായി സ്ഥിരീകരണമുണ്ട്. മിസൈലുകൾ പതിച്ചിട്ടുണ്ടെന്നും ആൾനാശം ഉണ്ടായിട്ടില്ലെന്നും ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇറാൻ യുദ്ധം പശ്ചിമേഷ്യയിലാകെ ഭീതിവിതയ്ക്കുകയാണ്. ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈൽ ആക്രമണം നടന്നു. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന സ്ഫോടനങ്ങളിൽ ലോകരാഷ്ട്രങ്ങൾ ആശങ്കയറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com