സംഘർഷത്തിന്റെ എട്ടാം ദിവസവും ഇറാനും ഇസ്രയേലും തമ്മിൽ അയവില്ലാത്ത പോരാട്ടം തുടരുകയാണ്. ഇറാനിലെ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കും ആണവ ഗവേഷണ സ്ഥാപനങ്ങൾക്കും നേരെ ഇസ്രയേൽ സൈന്യം ഇന്നലെ രാത്രിയിലും വ്യോമാക്രമണം നടത്തി. തെക്കൻ ഇസ്രയേലിലെ ബേർഷേബയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായി. നിരവധിയാളുകൾക്ക് പരിക്കേറ്റു. ബേർഷേബയിലെ മൈക്രോസോഫ്റ്റ് ഓഫിസുകൾക്ക് സമീപം തീയാളുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗവ്-യാം വ്യവസായ പാർക്കാണ് ഇറാൻ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.
ഇറാനിലെ ഫോർദോ അടക്കം ഏത് ആണവകേന്ദ്രങ്ങളും തകർക്കാൻ ഇസ്രയേലിന് ശേഷിയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു പറഞ്ഞിരുന്നു. യു.എസിന്‍റെ സഹാമില്ലാതെയും ഇസ്രയേലിന് അത് ചെയ്യാനാവുമെന്ന് നെതന്യാഹു ഹീബ്രു ഭാഷയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം ഇറാനിലെ സൈനിക നടപടികളിൽ യുഎസ് പങ്കാളിയാകണമോ എന്ന കാര്യത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ചർച്ചകൾക്ക് സാധ്യതയുള്ളതുകൊണ്ടാണ് ട്രംപ് തീരുമാനം വൈകിയ്ക്കുന്നതെന്നാണ് സൂചന.ഫോർദോയടക്കം ഇറാനിലെ ഏത് ആണവ കേന്ദ്രങ്ങളും ആക്രമിക്കാനുള്ള ശേഷി ഇസ്രയേലിനുണ്ടെന്ന് പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു ഹീബ്രുവിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാന് എത്ര മിസൈലുകൾ ഉണ്ട് എന്നതലില്ല കാര്യം, ഏത്ര ലോഞ്ചറുകൾ ഉണ്ട് എന്നതിലാണെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടെ ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കാനാവില്ല എന്ന കാര്യത്തിൽ യുഎയും യുകെയും തമ്മിൽ ധാരണയായി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നയതന്ത്ര യുദ്ധത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും രംഗത്തെത്തി. ഇറാന്‍റെ ആണവപദ്ധതികളെ സഹായിക്കുന്ന റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ വേണമെന്ന് സെലെൻസ്കി ആവ്യപ്പെട്ടു. ഇറാനും റഷ്യയും തമ്മിലിള്ള ബന്ധത്തിന്റെ തെളിവാണ് യുക്രെയ്നിൽ റഷ്യ പ്രയോഗിച്ച ഇറാൻ നിർമിത ഷഹദ് മിസൈലുകളെന്നും സെലെൻസ്കി പറഞ്ഞു.
ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നിലപാടിനായാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനു മുന്നിൽ സമവായത്തിനുള്ള വ്യക്തമായ അവസരമുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രെസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് വായിച്ച പ്രസ്താവനയിൽ പറയുന്നത്.