നൂറ് മേനി വിളവ്, നൂറുമേനി സന്തോഷം! ഓണം കളറാക്കാന്‍ കാട്ടാക്കടയിലെ പൂ കൃഷി

'നമ്മുടെ ഓണം, നമ്മുടെ പൂക്കൾ' പദ്ധതിയിയുടെ ഭാഗമായി കഴിഞ്ഞ നാലുവർഷമായി കാട്ടാക്കടയിൽ പൂ കൃഷി നടത്തുന്നുണ്ട്
കാട്ടാക്കടയിലെ പൂ കൃഷി
കാട്ടാക്കടയിലെ പൂ കൃഷിSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഓണത്തിന് പൂക്കൾക്കായി പൂർണമായും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കാലമൊക്കെ മാറി അല്ലേ. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് പൂ കൃഷി സുലഭമാണ്. അങ്ങനെ പൂ കൃഷിയിൽ ഇത്തവണയും റെക്കോർഡിട്ട സ്ഥലമാണ് കാട്ടാക്കട. ഇവിടെ പള്ളിമുറ്റങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും അങ്ങനെ എല്ലായിടത്തും പല നിറത്തിലുള്ള ജമന്തി പൂക്കൾ നിറഞ്ഞു നിൽക്കുകയാണ്.

'നമ്മുടെ ഓണം, നമ്മുടെ പൂക്കൾ' പദ്ധതിയിയുടെ ഭാഗമായി കഴിഞ്ഞ നാലുവർഷമായി കാട്ടാക്കടയിൽ പൂ കൃഷി നടത്തുന്നുണ്ട്. ഇത്തവണ ആറ് പഞ്ചായത്തുകളിലായി 104 ഏക്കറിലാണ് പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയത്. പദ്ധതിയുടെ ഭാഗമായി കാട്ടാക്കടയിലെ തിരുകുടുംബ ദേവാലയത്തിന്റെ മുറ്റത്തും ജമന്തി പൂക്കൾ നിറഞ്ഞു നിന്നു.

കാട്ടാക്കടയിലെ പൂ കൃഷി
പൊന്നോണം തകർത്തോണം..., ചെലവ് നല്ലോണം ; കീശ കീറാതെ നിന്നോണം!

പൂ കൃഷിയുടെ പരിപാലനത്തിനും വിളവെടുപ്പിനും അങ്ങനെ എല്ലാത്തിനും മുന്നിൽ കുട്ടിപ്പട്ടാളമായിരുന്നു. മനസുണ്ടെങ്കിൽ നമ്മുടെ മണ്ണിലും സുലഭമായി പൂക്കൾ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. കൃഷി ഒരുക്കാൻ തയ്യാറെങ്കിൽ പൂക്കൾക്കായി അന്യസംസ്ഥാനത്തേക്ക് ഓടേണ്ട ആവശ്യമേ ഇല്ല. പള്ളിച്ചൽ കൊറണ്ടിവിളയിൽ മാത്രം എട്ട് ഏക്കറോളം വിസ്തൃതിയിലാണ് പൂ കൃഷി. മഞ്ഞയും ഓറഞ്ചും നിറമുള്ള ജമന്തിപ്പൂക്കൾ പൂക്കളങ്ങളെ വർണാഭമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

കാട്ടാക്കടയിലെ പൂ കൃഷി
വീഡിയോ | മാവേലിക്ക് ഹെലികോപ്റ്ററിൽ മരണമാസ്സ് എൻട്രിയൊരുക്കി മലപ്പുറത്തെ കോളേജ് പിള്ളേര്, വീഡിയോ ഗ്ലോബൽ ഹിറ്റ്!

പലയിടങ്ങളിലും പൂ കൃഷി വിളവെടുത്തു കഴിഞ്ഞു. ഓണം അടുക്കുംതോറും പൂവിന് ഡിമാൻഡ് കൂടി വരികയാണ്. നല്ല വിളവു കിട്ടുന്നതാണ് പൂ കൃഷി ഒരുക്കുന്നവർക്ക് എല്ലാവർഷവും പ്രോത്സാഹനമാവുന്നത്. 100 മേനി വിളവ്, നൂറുമേനി സന്തോഷം!

News Malayalam 24x7
newsmalayalam.com