സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം; 12 ഇനങ്ങള്‍ക്ക് സബ്‌സിഡി

12 ഇന നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നു. ഓണചന്തകളില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും പഞ്ഞമില്ല.
സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം; 12 ഇനങ്ങള്‍ക്ക് സബ്‌സിഡി
Published on
Updated on

സപ്ലൈകോയുടെ ഓണചന്തയ്ക്ക് തുടക്കമായി. ഓണക്കാലത്തെ വിലക്കയറ്റം തടയാനുള്ള ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യഓണക്കിറ്റ് വിതരണവും ഇന്ന് മുതല്‍ ആരംഭിക്കും.

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 4 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചന്തകള്‍ പ്രവര്‍ത്തിക്കും. ഉത്സവക്കാലത്ത് സാധാരണക്കാര്‍ക്ക് അല്ലല്ലിലാതെ ജീവിക്കാനുള്ള പിന്തുണയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 12 ഇന നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നു. ഓണചന്തകളില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും പഞ്ഞമില്ല.

സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം; 12 ഇനങ്ങള്‍ക്ക് സബ്‌സിഡി
15 സാധനങ്ങൾ, ആറ് ലക്ഷത്തിലേറെ ഗുണഭോക്താക്കൾ; സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേയാണ് നിശ്ചിത ഇടങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ജനങ്ങള്‍ക്കിലേക്ക് സേവനമെത്തിക്കാന്‍ സഞ്ചരിക്കുന്ന ശാഖകളും തയ്യാര്‍.

ഓഗസ്റ്റ് 31 മുതല്‍ 140 നിയമസഭാ മണ്ഡലങ്ങളിലും സേവനം ലഭ്യമാക്കും. കേര വെളിച്ചെണ്ണയുടെ വില 445ല്‍ നിന്നും 429 രൂപയാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഓണത്തോട് അടുത്ത് വരുന്ന ദിവസങ്ങളില്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയ്ക്കുമെന്നും മന്ത്രിതലത്തില്‍ അറിയിച്ചിട്ടുണ്ട്. 500,1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ വിജയികളാക്കാനുള്ള അവസരവും ഇത്തവണയുണ്ട്.

ഒപ്പം സൗജന്യഓണക്കിറ്റ് വിതരണവും ഇന്ന് മുതല്‍ ആരംഭിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് നല്‍കുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. 10,634 കിറ്റുകള്‍ ഇതിനായി മാറ്റി വയ്ക്കും. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ്, മില്‍മ നെയ്യ്, പായസം മിക്സ്, എന്നിവയടങ്ങിയതാണ് കിറ്റ്.

News Malayalam 24x7
newsmalayalam.com