മിടുക്കരായ വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ്; പുതിയ പദ്ധതിയുമായി ഷാർജ പൊലീസ്

ഷാർജയിലെ സർക്കാർ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന മികച്ച 10 വിദ്യാർഥികൾക്കാണ് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: Meta AI
Published on

വിദ്യാർഥികളുടെ അക്കാദമിക് മികവിന് പ്രേത്സാഹനവുമായി ഷാർജ പൊലീസ്. ഷാർജയിലെ സർക്കാർ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന മികച്ച 10 വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പൊലീസ്. 'എക്സലൻസ് ലൈസൻസ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴിയാണ് അക്കാദമിക് തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുക.

ഡ്രൈവിങ് ഫയൽ തുറക്കുന്നത് മുതൽ നേത്ര പരിശോധനകൾ, പരിശീലന സെഷനുകൾ, തിയററ്റിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങി അന്തിമ ലൈസൻസ് ലഭിക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും ഉൾക്കൊള്ളുന്നതാണ് ഈ പ്രത്യേക ഓഫർ. വിദ്യാഭ്യാസ മന്ത്രാലയം, ഷാർജ പ്രൈവറ്റ് വിദ്യാഭ്യാസ അതോറിറ്റി, ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രതീകാത്മക ചിത്രം
ട്രെൻഡിങ്ങായ സൺസ്ക്രീൻ സ്റ്റിക്കുകളെ ഡെർമറ്റോളജിസ്റ്റുകൾ അംഗീകരിക്കുന്നുണ്ടോ?

മികച്ച സർവകലാശാലാ ജീവിതത്തിനും ഭാവി കരിയറിനും വിദ്യാർഥികൾ തയ്യാറെടുക്കുമ്പോൾ അവരെ കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്തമുള്ളവരുമായി മാറ്റാൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവർസ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അൽ കേ പറഞ്ഞു.

ഇതോടൊപ്പം ഷാർജ പൊലീസിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരുടെ മക്കൾക്കായും സമാനരീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. 'ലൈസൻസ് ഫോർ ദി ചിൽഡ്രൻ ഓഫ് ഗിവേഴ്‌സ്' എന്നാണ് പദ്ധതിയുടെ പേര്. ഉദ്യോ​ഗസ്ഥരുടെ ബിരുദധാരികളായ മക്കൾക്ക് ഡ്രൈവിങ് പരിശീലന ഫീസിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതാണിത്. വേനൽക്കാല അവധിക്കാലം മുഴുവൻ ഇത് ലഭ്യമാണ്.

സർക്കാർ ഏജൻസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് രണ്ട് പദ്ധതികളും എന്ന് ബ്രിഗേഡിയർ അൽ കേ പറഞ്ഞു. യുവാക്കൾക്കിടയിൽ സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാനും ഉത്തരവാദിത്തം കൂട്ടാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com