ഇന്ത്യയുടെ 471 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേഗത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ സാക് ക്രൗലിയെ പുറത്താക്കി ബുംറയാണ് ആദ്യ വിക്കറ്റ് നേടിയത്. ഇന്ത്യയുടെ ബാറ്റിങിനു പിന്നാലെ നേരിയ മഴ പെയ്‌തെങ്കിലും മഴ മാറി കളി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
ടീ ബ്രേക്കിന് പിരിയുമ്പോൾ ആതിഥേയര്‍ 24 ഓവറില്‍ 107/1 എന്ന നിലയിലായിരുന്നു. 53 റണ്‍സോടെ ബെന്‍ ഡക്കറ്റും 48 റണ്‍സുമായി ഒല്ലി പോപ്പും ക്രീസിൽ ഫോം കണ്ടെത്തുന്നതിനിടെ ഡക്കറ്റ് പുറത്തായി.62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ജോ റൂട്ടാണ് പിന്നീട് ക്രീസിലെത്തിയത്. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് പിന്നിട്ടുകഴിഞ്ഞു ഇംഗ്ലണ്ട്. തുടക്കത്തിൽ ഷോക്ക് നൽകിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് ആ ശൈലി തുടരാനായില്ല.
ലീഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 471 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. യശസ്വി ജയ്സ്വാളിനും ഗില്ലിനും പിന്നാലെ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് ഇന്ന് ഇന്ത്യക്ക് കരുത്തായത്.146 പന്തിലാണ് പന്ത് തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഒന്നാം ദിനത്തില്‍ ക്യാപ്റ്റനായുള്ള വരവ് ഗിൽ ആഘോഷമാക്കിയിരുന്നു. യശസ്വി ജയ്സ്വാളിനു പിന്നാലെയാണ് ഗില്ലും സെഞ്ച്വറി തികച്ച് ചരിത്രമെഴുതിയത്. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.