IND vs ENG | ജയം തൊട്ടരികെ; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്താൻ ഇന്ത്യ

നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ നാലാം ദിനത്തിൽ നിന്ന്
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ നാലാം ദിനത്തിൽ നിന്ന് Source: ICC
Published on

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ അവസാന ദിവസത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ഇന്ത്യ ഇന്നിറങ്ങും. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

എഡ്ജ്ബാസ്റ്റണില്‍ ചരിത്രം കുറിക്കാനാണ് ഗില്ലും സംഘവും ഇറങ്ങുന്നത്. മത്സരം ഉച്ചയ്ക്ക് 3.30 ക്ക് പുനരാരംഭിക്കും.

ആദ്യ നാലു ദിനവും ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തിയ ഇന്ത്യ. അവസാന ദിനത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിടാനാണ് ഇറങ്ങുന്നത്. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് പടനയിച്ചത് നായകന്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ നാലാം ദിനത്തിൽ നിന്ന്
IND vs ENG | എഡ്‌ജ്ബാസ്റ്റൺ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ; കൈയെത്തും ദൂരത്തെത്തി ജയം

നാലാം ദിനം മൂന്നിന് 64 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ കെ എല്‍ രാഹുലിനെയും കരുണ്‍ നായരെയും നഷ്ടമായി. പിന്നാലെ വന്ന ഗില്ലും പന്തും കൂടി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ ലീഡ് 350 കടന്നു. പന്ത് അര്‍ധസെഞ്ച്വറി തികച്ചത്തിന് പിന്നാലെ പുറത്തു. അഞ്ചാം വിക്കറ്റില്‍ ജഡേജയുമൊത്ത് ഗില്‍ 175 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

അതിനിടെ നായകന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയും നേടി. ടെസ്റ്റില്‍ ഒരു മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യ താരമെന്ന നേട്ടവും സ്വന്തമാക്കി. സ്‌കോര്‍ 411ല്‍ നില്‍ക്കെ ഗില്ലിനെ പുറത്താക്കി ഷൊയ്ബ് ബാഷിറാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ വന്ന നിതീഷ് കുമാര്‍ റെഡ്ഡി രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 600 കടന്നതോടെ ഇന്ത്യ 427 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ നാലാം ദിനം വരിഞ്ഞു മുറുക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. സാക് ക്രൗലിയെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന് മേല്‍ പിടിമുറുക്കി. ആകാശ് ദീപ് രണ്ടും, സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. അവസാന ദിവസമായ ഇന്ന് ഇന്ത്യക്കെതിരെ പ്രതിരോധം തീര്‍ത്ത് ഇംഗ്ലണ്ട് സമനില പിടിക്കാനായിരിക്കും ഇറങ്ങുക. അതേസമയം എഡ്ജ്ബാസ്റ്റണില്‍ ചരിത്രത്തിലാദ്യമായി ജയിക്കുക എന്ന ലക്ഷ്യമാണ് ഗില്ലിനും സംഘത്തിനും മുന്നിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com