രണ്ടാം ഐപിഎൽ കിരീടം തേടി ആർസിബിയും ഗുജറാത്തും ഇന്ന് നേർക്കുനേർ

ഹോം ​ഗ്രൗണ്ടിലാണ് മത്സരമെന്നത് ​ഗുജറാത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
രണ്ടാം ഐപിഎൽ കിരീടം തേടി ആർസിബിയും ഗുജറാത്തും ഇന്ന് നേർക്കുനേർ
Published on
Updated on

അഹമ്മദാബാദ്: ഐപിഎൽ 19ാം സീസണിലെ കലാശപ്പോരാട്ടം അൽപ്പസമയത്തിനകം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കും. രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സും ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. ​രണ്ടാം കിരീടമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. 19ാം സീസൺ ഐപിഎൽ ഫൈനൽ ഒന്നാം ക്വാളിഫയറിൻ്റെ ആവർത്തനമാണ്. ​ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ തന്നെ ഫൈനലിലും നേർക്കുനേർ. നിലവിലെ ചാംപ്യന്മാരായ രജത് പടിദാർ നയിക്കുന്ന ബെംഗളൂരുവിന് ഒത്ത എതിരാളികളാണ് ശുഭ്മാൻ ​ഗില്ലിൻ്റെ ​ഗുജറാത്ത് ടൈറ്റൻസ്.

രണ്ടാം ഐപിഎൽ കിരീടം തേടി ആർസിബിയും ഗുജറാത്തും ഇന്ന് നേർക്കുനേർ
തുടർച്ചയായ തോൽവികൾ കാരണം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നോ?വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ

നിലവിലെ ചാപ്യന്മാരുടെ പകിട്ട് കൊണ്ട് മാത്രമല്ല, കുട്ടി ക്രിക്കറ്റിന് ചേ‍ർന്ന ഒന്നൊന്നര ടീമുമായാണ് ബെംഗളൂരു ഫൈനലിന് ഇറങ്ങുന്നത്. കിങ് കോഹ്ലിയിൽ തുടങ്ങി എട്ട് ബാറ്റർമാരെ ലഭിക്കുന്ന ആഴവും പരപ്പുമുള്ള കൂറ്റനടിക്കാരുടെ ബാറ്റിങ് ലൈനപ്പാണ് ആർസിബിയുടേത്... വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത് പടിദാർ തുടങ്ങി ഫിനിഷറായ ടീം ഡേവിഡടങ്ങുന്ന ലോകോത്തര താരനിര. ഓൾറൗണ്ട‍ർമാരായി ക്രുനാൽ പാണ്ഡ്യയും റൊമാരിയോ ഷെപ്പേഡും. ഭുവനേശ്വർ കുമാറിൻ്റെയും ജോഷ് ഹേസൽവുഡിൻ്റെയും നേത‍ൃത്വത്തിലുള്ള ബൗളിങ് നിരയും സുശക്തം.

ശക്തമായ പേസ് നിരയുമായി ഈ സീസണിൽ മുന്നേറിയ ടീമാണ് ​ഗുജറാത്ത്. കാ​ഗിസോ റബാഡയും മുഹമ്മദ്‌ സിറാജും നൽകുന്ന ഓപ്പണിം​ഗ് സ്പെൽ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ​ഗുജറാത്തിന് മുൻതൂക്കം നൽകിയിരുന്നു. ജേസൺ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കും. 700ൽ അധികം റൺസുമായി റൺ വേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സായ് സുദർശനും ശുഭ്മാൻ ​ഗില്ലും. ഓപ്പണർമാർ നൽകുന്ന ഈ തുടക്കമാണ് ​ഗുജറാത്തിൻ്റെ നട്ടെല്ല്. മൂന്നാം നമ്പറിലെത്തുന്ന ജോസ് ബട്ട്ലറും മികച്ച ഫോമിൽ. ഹോം ​ഗ്രൗണ്ടിലാണ് മത്സരമെന്നത് ​ഗുജറാത്തിന് മുൻതൂക്കം നൽകുന്നുണ്ട്.

രണ്ടാം ഐപിഎൽ കിരീടം തേടി ആർസിബിയും ഗുജറാത്തും ഇന്ന് നേർക്കുനേർ
കൈവിട്ടു പോയ 'ഫാന്‍ ഫൈറ്റുകൾ'; അധിക്ഷേപങ്ങള്‍ക്ക് പ്രതിഫലം 2 ലക്ഷം രൂപ വരെ!

​ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ഒന്നാം ക്വാളിഫയറിലെത്തിയപ്പോൾ 92 റൺസിൻ്റെ ആധികാരിക ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. കിരീടം നേടിയാൽ ചെന്നൈക്കും മുംബൈക്കും ശേഷം കിരീടം നിലനിർത്തുന്ന ടീമും രണ്ട് കിരീടം നേടുന്ന നാലാമത്തെ ടീമുമാകും ബംഗളുരു. മൂന്നാം ഫൈനലിനിറങ്ങുന്ന ​ഗുജറാത്തിന് ജയിച്ചാൽ രണ്ട് കിരീടമെന്ന റെക്കോർഡ് പുസ്തകത്തിലും ഇടം നേടാം.

News Malayalam 24x7
newsmalayalam.com