IPL 2026 | കോട്ട കാത്ത് ബെംഗളൂരു; അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി; അര്‍ധസെഞ്ച്വറി നേടി കോഹ്‌ലിയും പടിക്കലും

ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യമായ 206 റണ്‍സ് മറികടന്നു.
IPL 2026 | കോട്ട കാത്ത് ബെംഗളൂരു; അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി; അര്‍ധസെഞ്ച്വറി നേടി കോഹ്‌ലിയും പടിക്കലും
Published on
Updated on

ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് നടന്ന മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ച്വറി നേടി.

നേരത്തെ സായ് സുദര്‍ശന്‍ സെഞ്ച്വറി നേടിയെങ്കിലും ഗുജറാത്തിന് വിജയിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തു. എന്നാല്‍ ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യമായ 206 റണ്‍സ് മറികടന്നു.

IPL 2026 | കോട്ട കാത്ത് ബെംഗളൂരു; അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി; അര്‍ധസെഞ്ച്വറി നേടി കോഹ്‌ലിയും പടിക്കലും
ട്രംപിൻ്റെ കരുണയിൽ ഇറ്റലി ലോകകപ്പിന്?

സായ് സുദര്‍ശന്‍ 58 പന്തില്‍ നിന്നാണ് 100 റണ്‍സെടുത്തത്. ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ 32 റണ്‍സും ജോസ് ബട്ട്‌ലര്‍ 16 പന്തില്‍ 25 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണര്‍മാരായി വിരാട് കോഹ്‌ലിയും ജേക്കബ് ബെതെലും ഇറങ്ങി. ജേക്കബ് 10 പന്തില്‍ 14 റണ്‍സ് നേടി പുറത്തായപ്പോള്‍ കോഹ്‌ലി 44 പന്തില്‍ 81 റണ്‍സ് നേടി.

IPL 2026 | കോട്ട കാത്ത് ബെംഗളൂരു; അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി; അര്‍ധസെഞ്ച്വറി നേടി കോഹ്‌ലിയും പടിക്കലും
എൽ ക്ലാസിക്കോ തൂക്കി 'സെഞ്ച്വറി സാംസൺ'; തീർന്നില്ല.. രണ്ടാം ഭാഗം മെയ് 2ന്

ജേക്കബിന് ശേഷം ഇറങ്ങിയ ദേവദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. 27 പന്തില്‍ 55 റണ്‍സ് ആണ് പടിക്കല്‍ നേടിയത്. കോഹ്ലിയും പടിക്കലുമാണ് ബെംഗളൂരുവിന്റെ കളിയുടെ ഗതിയെ നിര്‍ണയിച്ചത്.

News Malayalam 24x7
newsmalayalam.com