VIDEOS
ക്ലിന്റ്, ദ കൗബോയ്; ക്ലാസിക്കല്‍ അമേരിക്കന്‍ ഫിലിംമേക്കർ
ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും 'ക്ലിന്റ് ഹീറോയാടാ' എന്ന് ആദ്യ ചിത്രമായ 'പ്ലേ മിസ്റ്റി ഫോർ മീ'യില്‍ തന്നെ വിരുദ്ധരോട് അയാൾ വിളിച്ചുപറഞ്ഞു
“When you have to shoot, shoot, don’t talk!”, ദ ഗുഡ് ദ ബാഡ് ദ അഗ്ലി എന്ന ചിത്രത്തിലെ ഈ ഡയലോഗിന് ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ ഫിലിംമേക്കിങ്ങുമായി ഒരുപാട് ബന്ധമുണ്ട്. വളരെ മിനിമലിസ്റ്റിക്കായ സമീപനമാണ് അദ്ദേഹത്തിന് സിനിമയോടുള്ളത്."അഭിനേതാക്കൾ അഭിനയിക്കട്ടെ. അങ്ങനെ പണം ലാഭിക്കുക" - അതാണ് ക്ലിന്‍റ് ഈസ്റ്റ്‌വുഡിന്‍റെ ഷൂട്ടിങ് ഫിലോസഫി.