ഡെവിഡ് ഫിഞ്ചർ: ത്രില്ലറുകളുടെ മാസ്റ്റർ
1985ൽ ഇറങ്ങിയ ഈ 'സ്മോക്കിങ് ഫീറ്റസ്' എന്ന പരസ്യം ഏറെ വിവാദങ്ങൾക്ക് കാരണമായി. ഈ പരസ്യം പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ, പരസ്യം പുറത്തിറക്കിയ അമേരിക്കൻ ക്യാൻസർ സൊസൈറ്റി അത് കാര്യമാക്കിയില്ല. കാരണം ഈ പരസ്യം സംവിധാനം ചെയ്ത ആളോട് അവർ ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ. തങ്ങളുടെ ആശയം കമ്മ്യൂണിക്കേറ്റഡ് ആകണം. പ്രേക്ഷകരെ ഈ പരസ്യം ബാധിക്കണം. അതിൽ ആ നവാഗത സംവിധായകൻ വിജയിച്ചു. അയാൾ അങ്ങനെയാണ്, ദൃശ്യങ്ങളെ സ്ക്രീനിൽ നിന്നും പ്രേക്ഷകരിലേക്ക് ആഴത്തിൽ കൊണ്ടെത്തിക്കും. അതിനുള്ള ചെപ്പടിവിദ്യകൾ പലതും അയാൾക്ക് അറിയാം.
അടുത്ത പുകയെടുക്കാൻ ഒരോ ഗർഭിണിയേയും മടിപ്പിച്ച ആ സംവിധായകൻ പ്രേക്ഷകരെ നിരന്തരം സീറ്റിന്റെ തുഞ്ചത്ത് ഇരുത്തി സിനിമ കാണിച്ചു. ഇന്നും എന്നും നല്ല ഒരു ത്രില്ലർ ഡ്രാമ കണ്ടാൽ നിങ്ങൾ അയാളുടെ പേര് ഓർത്തുപോകും. അത്രയ്ക്കുണ്ടോ എന്ന് താരതമ്യപ്പെടുത്തും. സിനിമ പ്രേമികളെ അത്രയ്ക്ക് ഉറക്കം കെടുത്തിയിട്ടുണ്ട് ആ സംവിധായകൻ. അത് മറ്റാരുമല്ല, ദ മൊഡേൺ ഡേ മാസ്റ്റർ, ഡേവിഡ് ഫിഞ്ചർ!
കൂടുതല്‍ വായിക്കാം: