VIDEOS
ബാല്യം കവര്‍ന്നെടുക്കുന്ന വേലകള്‍; ജൂൺ 12 ലോക ബാലവേല വിരുദ്ധദിനം
കളിയിടങ്ങൾ അന്യമാകുകയും, തൊഴിലിടങ്ങൾ പരിചിതമാകുകയും ചെയ്യുന്ന അവസ്ഥാന്തരമാണ് ബാലവേല.
ബാലവേലയോ? അതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചിന്തിക്കുന്നവരോട്, ബാലവേല അന്നും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. കൃത്യമായ നടപടികളിലൂടെ ബാലവേല കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും നിരവധി ബാല്യങ്ങൾ ബലി നൽകേണ്ടി വരുമെന്ന കാര്യവും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.