VIDEOS
Adolescence |വെർച്വല്‍ തലമുറയുടെ 'ആണത്ത' വിചാരങ്ങള്‍
എന്തുകൊണ്ടാണ് ഈ സീരീസ് പ്രേക്ഷകരിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്നത്?
സ്ത്രീകളോടുള്ള കടുത്ത അഭിനിവേശം അവരോടുള്ള പകയിലേക്കും പിന്നീട് നിയന്ത്രിക്കാനാകാത്ത ആക്രമണങ്ങളിലേക്കും വികസിക്കുന്നതാണ് സ്റ്റീഫൻ ഗ്രഹാമിന്റെ 'അഡോളസെന്‍സ്' എന്ന നെറ്റ്ഫ്ലിക്സ് ഡ്രാമയിൽ ജെയ്മി എന്ന 13കാരനിലൂടെ ആവിഷ്കരിക്കുന്നത്. പുരുഷാധിപത്യ സ്റ്റീരിയോടൈപ്പുകൾ കൊണ്ട് നിറഞ്ഞ കൗമാരത്തിന്റെ പ്രതീകമാണ് ജെയ്മി. പുരുഷനാകണമെങ്കിൽ (Being a man) സ്ത്രീ തന്നിലേക്ക് സ്വയം ആകർഷിക്കപ്പെടണമെന്നും എല്ലാത്തിന്റെയും കൺട്രോൾ എല്ലായ്‌പ്പോഴും തന്റെ കയ്യിലായിരിക്കണമെന്നുമുള്ള മിഥ്യാ ധാരണയാണ് ജെയ്മിയെ നയിക്കുന്നത്. കെയ്റ്റി എന്ന പെൺകുട്ടിയുടെ കൊലപാതകത്തിൽ വരെ എത്തി നിൽക്കുന്നത് ഈ 'ധാരണാ' പിശകാണ്.