VIDEOS
റീ യൂസബിൾ വാട്ടർ ബോട്ടിൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നീറ്റായി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
കൃത്യമായി കഴുകി സൂക്ഷിക്കാത്ത കുപ്പികളിൽ സ്ട്രെപ്റ്റോകോക്കസ്, ഫെക്കൽ ബാക്ടീരിയ എന്നിവയുടെ പ്രജനന കേന്ദ്രമായിരിക്കാമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്.
വേനൽക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് ദാഹം അനുഭവപ്പെടുന്നത് കുറവാണെങ്കിലും വെള്ളം കുടിക്കാതിരിക്കുന്നത് അത്ര നല്ല ശീലമല്ല. കുടിക്കുന്ന വെള്ളത്തിൻ്റെ കാര്യത്തിൽ മാത്രം പോരാ, കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പികളുടെ കാര്യത്തിലും വേണം പ്രത്യേക ശ്രദ്ധ. കൃത്യമായി കഴുകി സൂക്ഷിക്കാത്ത കുപ്പികളിൽ സ്ട്രെപ്റ്റോകോക്കസ്, ഫെക്കൽ ബാക്ടീരിയ എന്നിവയുടെ പ്രജനന കേന്ദ്രമായിരിക്കാമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്‌ധർ അറിയിക്കുന്നു.