VIDEOS
#TRENDING | സോഷ്യൽ മീഡിയയിൽ തരംഗമായി 'കിങ് ചാൾസ്'
ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന സിയാസി ബ്രീഡിലാണ് കിങ് ചാൾസും ഉൾപ്പെടുന്നത്
കിങ് ചാൾസിൻ്റെ 25 സെക്കൻ്റുകൾ നീളുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഴുവൻ തരംഗമായിരിക്കുന്നത്. റീലുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ കിങ് ചാൾസിൻ്റെ വീഡിയോ നിങ്ങളും കണ്ടിരിക്കും. വൈറൽ വീഡിയോയുടെ തുടക്കം ഇങ്ങനെയാണ്. നിരവധി നായ്ക്കൾ കൂട്ടംകൂടി, മുരളുകയും അടിപിടി കൂടുകയും ചെയ്യുന്നു. അപ്പോഴാണ് കിങ് ചാൾസിൻ്റെ എൻട്രി. ചാൾസെത്തുന്നതോടെ പല നായ്ക്കളും ഓടി ഒളിക്കുകയാണ്. ചിലത് ബഹുമാനത്തോടെ കുനിയുന്നതായും കാണാം. തുടർന്ന് ചാൾസ് അടിപിടി കൂടിയ നായയ്ക്ക് മുകളിൽ നഖങ്ങളമർത്തുന്നു. ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുന്നു.