VIDEOS
The Tank Man: ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുടെ ഓര്‍മപ്പെടുത്തല്‍
1989 ജൂണ്‍ മൂന്ന്, നാല് തീയതികളിലായി ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം തോക്കും ടാങ്കറുകളും കൊണ്ട് നേരിട്ടത്.
ചൈനയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് യുവാക്കളെയും വിദ്യാര്‍ഥികളെയും ഭരണകൂടം കൂട്ടക്കൊല ചെയ്തിട്ട് 36 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1989 ജൂണ്‍ മൂന്ന്, നാല് തീയതികളിലായി ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം തോക്കും ടാങ്കറുകളും കൊണ്ട് നേരിട്ടത്. അന്ന് തെരുവ് കീഴടക്കിയ സൈനിക ടാങ്കുകളെ നിരായുധനായി നേരിട്ടൊരു മനുഷ്യനുണ്ട്. മരണമാണ് മുന്നിലെന്ന് അറിഞ്ഞിട്ടും, ഒറ്റയ്ക്ക് പ്രതിഷേധിച്ച ഒരു യുവാവ്. മാധ്യമങ്ങളില്‍ ആ ചിത്രം അച്ചടിച്ചുവന്നതോടെ, ലോകം അദ്ദേഹത്തെ 'ടാങ്ക് മാന്‍' എന്ന് വിളിച്ചു.