VIDEOS
ടിപ്പിക്കല്‍ ബോളിവുഡ് നായികമാരെ പൊളിച്ചെഴുതിയ ഐഷ
യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ഒരു റോള്‍ മോഡലാണ് വെയ്ക് അപ്പ് സിദ്ദിലെ ഐഷ ബാനര്‍ജി.
ഐഷയ്ക്ക് ഇനിയും ജീവിതത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടാകും. അതിന് അവള്‍ തയ്യാറുമായിരിക്കും. കാരണം മാറ്റവും ജീവിതം മുന്നോട്ട് വെക്കുന്ന ഹാര്‍ഡ്ഷിപ്‌സും നേരിടാന്‍ അവള്‍ എപ്പോഴും തയ്യാറാണ്. തല ഉയര്‍ത്തിപ്പിടിച്ച് ധൈര്യത്തോടെ ഐഷ അതിനെ എല്ലാം നേരിട്ടുകൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ഒരു റോള്‍ മോഡലാണ് വെയ്ക് അപ്പ് സിദ്ദിലെ ഐഷ ബാനര്‍ജി. ജീവിതത്തെ കോണ്‍ഫിഡന്‍സോടെ നേരിടാനും സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യാനുമാണ് ഐഷ എന്ന കഥാപാത്രം നമ്മെ പഠിപ്പിക്കുന്നത്.