ഔഡിയുടെ ഏറ്റവും പുതിയ മോഡൽ...; ഔഡി ക്യു 8 എസ്‌യുവി കേരളത്തിൽ പുറത്തിറക്കി

കൊച്ചി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ ഔഡി ഇന്ത്യ സോണൽ മാനേജർ നിധീഷ് കുമാർ ലോഞ്ചിംഗ് നിർവഹിച്ചു
ഔഡിയുടെ ഏറ്റവും പുതിയ മോഡൽ...; ഔഡി ക്യു 8 എസ്‌യുവി കേരളത്തിൽ പുറത്തിറക്കി
Published on

ഔഡിയുടെ ഏറ്റവും പുതിയ മോഡലായ ഔഡി ക്യു 8 എസ് യു വി കേരളത്തിൽ പുറത്തിറക്കി. കൊച്ചി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ ഔഡി ഇന്ത്യ സോണൽ മാനേജർ നിധീഷ് കുമാർ ലോഞ്ചിംഗ് നിർവഹിച്ചു. ഔഡി സിഇഒ നിവിൻ മാത്യു, കൊച്ചി ജനറൽ മാനേജർ മനോജ്‌ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഔഡി ക്യു 8 എസ്‌യുവിയുടെ പുതിയ മോഡൽ ഇന്ത്യൻ ലക്ഷ്വറി മോട്ടോ മേഖലയിൽ എസ്‌യുവി വിഭാഗത്തിൽ കൂടുതൽ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ മോഡലിൽ ഇൻ്റീരിയർ അപ്‌ഡേറ്റ് പായ്ക്കുകൾ ലഭ്യമാണ്. എക്‌സ്‌റ്റീരിയർ, ഇൻ്റീരിയർ കളർ ഓപ്‌ഷനുകൾ ഉൾപ്പെടുന്ന പുതിയ ഫീച്ചറുകളാണ് ഔഡി ക്യു 8 മുന്നോട്ടു വെക്കുന്നത്. കാർ ഓടിക്കുന്നവർക്ക് ഒരു സ്പോർട്ടി അനുഭവമാണ് നൽകുക. ഔഡി ഗോൾഡ്, മൈത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, സഖിർ ഗോൾഡ്, ടാമറിൻഡ് ബ്രൗൺ, ഗ്ലേസിയർ വൈറ്റ്, വൈറ്റോമോ ബ്ലൂ, സാറ്റലൈറ്റ് സിൽവർ, വികുന ബീജ് എന്നീ നിറങ്ങളിൽ ഈ കാർ ലഭ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com