ഡേറ്റിംഗിന് ശമ്പളത്തോടുകൂടി അവധി, മറ്റാനുകൂല്യങ്ങൾ, തൊഴിലാളികൾക്ക് 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച് കമ്പനി

തൊഴിലാളികളില്‍ ഒരാള്‍ 'ഇത്ര ദിവസത്തേക്ക് വളരെ തിരക്കിലായിരിക്കുമെന്ന്' അറിയിച്ചതിന് പിന്നാലെയാണ് ഈ കിടിലൻ ആശയം കമ്പനി നടപ്പാക്കിയത്. ജീവനക്കാരിൽ സ്നേഹവും സന്തോഷവും വളർത്താൻ സഹായിച്ചാൽ അത് ഉത്പാദനക്ഷമതയെ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ കണ്ടെത്ത
ഡേറ്റിംഗിന് ശമ്പളത്തോടുകൂടി അവധി, മറ്റാനുകൂല്യങ്ങൾ, തൊഴിലാളികൾക്ക് 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച് കമ്പനി
Published on

തൊഴിലാളികളുടെ സന്തോഷമാണ് നമ്മുടെ സന്തോഷമെന്ന് എല്ലാ തൊഴിലുടമകളും പറയാറുണ്ട്. എന്നാൽ ലീവ്, ആനുകൂല്യങ്ങൾ തുടങ്ങിയ അവശ്യങ്ങൾ വരുമ്പോൾ അത്ര സന്തോഷം കണ്ടെന്ന് വരില്ല. ഇപ്പോഴിതാ ലോകത്തിലെ തൊഴിലാളികളെ മുഴുവൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തായ്‌ലൻഡ് കമ്പനി. സിക്ക് ലീവും , ക്യാഷ്വൽ ലീവുമൊന്നുമല്ല ഡേറ്റിംഗിനായി ടിൻഡർ ലീവ് തന്നെ കൊടുത്തിരിക്കുകയാണ് വൈറ്റ്‌ലൈൻ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് സ്ഥാപനം.

കമ്പനിയിലെ തൊഴിലാളികൾക്ക് 2024 ഡിസംബർ വരെ ടിൻഡറിൽ തങ്ങളുടെ സ്നേഹ ബന്ധങ്ങൾ തുടരുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.“ഞങ്ങളുടെ ജീവനക്കാർക്ക് ഞങ്ങൾ 6 മാസത്തെ സൗജന്യ ടിൻഡർ പ്ലാറ്റിനവും ടിൻഡർ ഗോൾഡും നൽകുന്നു. ഞങ്ങളുടെ ജീവനക്കാർക്ക് ഈ 'ടിൻഡർ ലീവുകള്‍' അവർ തെരഞ്ഞെടുക്കുന്നവരുമായി ഡേറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.' എന്നാണ് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

തൊഴിലാളികളില്‍ ഒരാള്‍ 'ഇത്ര ദിവസത്തേക്ക് വളരെ തിരക്കിലായിരിക്കുമെന്ന്' അറിയിച്ചതിന് പിന്നാലെയാണ് ഈ കിടിലൻ ആശയം കമ്പനി നടപ്പാക്കിയത്. ജീവനക്കാരിൽ സ്നേഹവും സന്തോഷവും വളർത്താൻ സഹായിച്ചാൽ അത് ഉത്പാദനക്ഷമതയെ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.

ലീവിനു പുറമേ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. ടിന്‍ഡർ ലീവിനായി ജീവനക്കാര്‍ ഒരാഴ്ച മുന്നേ ലീവ് അപേക്ഷ നല്‍കണം. സൗജന്യ ടിൻഡർ പ്ലാറ്റിനവും ടിൻഡർ ഗോൾഡും ഉപയോഗിക്കുന്നതിനൊപ്പം ആറ് മാസത്തെ ഹൈ-ടയർ സബ്‌സ്‌ക്രിപ്‌ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ നേടാന്‍ സഹായിക്കുന്നു. അംഗങ്ങൾക്ക് അവരുടെ പ്രൊഫൈൽ ലൈക്ക് ചെയ്തവരെ കാണൽ, ലോകമെമ്പാടുമുള്ള ആളുകളുമായി ഡേറ്റിംഗ് ചെയ്യാന്‍, ഓരോ സൂപ്പർ ലൈക്കിനൊപ്പം ഒരു കുറിപ്പ് അയയ്‌ക്കുക എന്നിങ്ങനെയുള്ള അധിക ടിന്‍ഡർ ആനുകൂല്യങ്ങൾ ലഭിക്കും.


ബാങ്കോക്ക് ആസ്ഥാനമായ വൈറ്റ്‌ലൈൻ ഗ്രൂപ്പ് കമ്പനിയില്‍ 200 ഓളം ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാര്‍ക്ക് അവരുടെ മത്സരം നിറഞ്ഞ ജോലിയോടൊപ്പം ഹാംഗ്ഔട്ട് ചെയ്യാൻ പകലും രാത്രിയും ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്. ഈ വർഷം ജൂലൈ 9 നും ഡിസംബർ 31 നും ഇടയിൽ പ്രൊബേഷൻ പാസ്സായി കമ്പനിയിൽ ചേർന്ന ജീവനക്കാർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com