കുട്ടികളുടെ ബിഎംഐ പരിശോധിച്ച് അമിത വണ്ണമുണ്ടാകാനുള്ള സാധ്യത മനസിലാക്കാമെന്ന് ഗവേഷകർ പഠനത്തില്‍ പറയുന്നു.
അമിത വണ്ണം മുന്‍കൂട്ടി കണ്ടെത്തി തടയാനാകുമെന്ന അവകാശവാദവുമായി ഗവേഷകര്‍. കുട്ടികളുടെ ബിഎംഐ (body mass index) പരിശോധിച്ച് അമിത വണ്ണമുണ്ടാകാനുള്ള സാധ്യത മനസിലാക്കാമെന്നാണ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നത്. നെതര്‍ലന്‍ഡ്സിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആറ് വയസുള്ള കുട്ടികളുടെ ബിഎംഐ ആണ് ഗവേഷകര്‍ പരിശോധിച്ചത്. ആറ് വയസുള്ള കുട്ടിയുടെ ബോഡി മാസ് ഇന്‍ഡക്സ്, പ്രായപൂര്‍ത്തിയാകുമ്പോള്‍ അമിത വണ്ണം ഉണ്ടാകുമോയെന്ന് കണ്ടെത്താനുള്ള മികച്ച സൂചകമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പഠനം പറയുന്നതനുസരിച്ച് ആദ്യത്തെ അഞ്ച് വര്‍ഷത്തില്‍ കുട്ടികളില്‍ കണ്ടുവരുന്ന ശീലങ്ങള്‍ ശരീരഭാരം വര്‍ധിക്കുന്നത് തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ബിഎംഐ ട്രാക്ക് ചെയ്യുന്നതിനായി 'ജനറേഷന്‍ ആര്‍' എന്നറിയപ്പടുന്ന പഠനത്തില്‍ നിന്നുള്ള നെതര്‍ലന്‍ഡ്സിലെ 2, 6, 10, 14, 18 പ്രായമുള്ള 3,528 കുട്ടികളുടെ വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
3,528 പേരില്‍ രണ്ട് വയസ്സുള്ള കുട്ടികളില്‍ 32.3 ശതമാനവും ആറ് വയസുള്ള കുട്ടികളില്‍ 22.3 ശതമാനവും പത്ത് വയസുള്ള കുട്ടികളില്‍ 24.7 ശതമാനവും വയസ്സുള്ള കുട്ടികളില്‍ 20.6 ശതമാനവും അമിത ഭാരം കണ്ടുവരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത് സ്പെയിനിലെ മലാഗയില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബിസിറ്റി എന്ന ഹെൽത്ത് സെമിനാറിലാണ്.
ആറ് വയസോ അതിലധികമോ പ്രായമുള്ള ഒരു കുട്ടിയുടെ ബിഎംഐയില്‍ ഒരു യൂണിറ്റ് വര്‍ധനവുണ്ടായാല്‍ പോലും 18 വയസിൽ ആകുമ്പോള്‍ അവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
Also Read: ശരീരം മെലിയുമെന്ന് കരുതി ഗ്രീൻ ടീ അധികം കുടിക്കുന്നുണ്ടോ? എങ്കിൽ പണി കിട്ടും
ഭാവി തലമുറയിലെ കുട്ടികള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെങ്കില്‍ അവര്‍ എങ്ങനെ വളരുന്നു എന്നും അവരുടെ ബുദ്ധി വികാസം എങ്ങനെ സംഭവിക്കുന്നു എന്നും നാം മനസിലാക്കിയിരിക്കണം എന്ന് റോഡര്‍ഡോമിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ ഇറാമസ് എംസിയിലെ ജാസ്മിന്‍ ഡി ഗ്രൂട്ട് പറഞ്ഞു.
പ്രായപൂര്‍ത്തിയായതിന് ശേഷം കുട്ടികളില്‍ പൊണ്ണത്തടി, അമിത ഭാരം എന്നീ അവസ്ഥകള്‍ ഇല്ലാതിരിക്കാന്‍ അവരുടെ അഞ്ച് വയസുവരെയുള്ള കാലയളവില്‍ ജീവിതശൈലി ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ഉയര്‍ന്ന ബിഎംഐ ഉള്ള ഒരു കുട്ടി, ആറാം വയസ്സില്‍ ആരോഗ്യകരമായ ഭാരം കൈവരിക്കുകയാണെങ്കില്‍ അവര്‍ സുരക്ഷിതരാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read: വളർത്തുനായകൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
അമിതഭാരമുള്ള ഒരു കുട്ടിയും ജീവിതകാലം മുഴുവന്‍ ആ അവസ്ഥയില്‍ തന്നെ ജീവിക്കേണ്ടതില്ല. ജങ്ക് ഫുഡ്, മധുര പാനീയങ്ങള്‍, തെറ്റായ ജീവിത ശൈലികള്‍, അമിതമായി മൊബൈല്‍, ഡെസ്‌ക്ടോപ് തുടങ്ങിയവയുടെ സ്‌ക്രീന്‍ സമയം തുടങ്ങിയവ അമിതഭാരത്തിന് കാരണമാകുമെന്നും ഗവേഷണങ്ങള്‍ പറയുന്നുണ്ട്.