ഇനി ഫാമിലി സെന്റർ ഓപ്ഷനും: കുട്ടികളെ നിയന്ത്രിക്കാൻ പുതിയ സംവിധാനമൊരുക്കി യൂട്യൂബ്

കൂടാതെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനം മനസിലാക്കുന്നതു വഴി ഉത്തരവാദിത്തപരമായ കണ്ടന്റ് ക്രീയേഷൻ സാധ്യമാക്കാൻ സഹായിക്കുമെന്നും യൂട്യൂബ് പറഞ്ഞു.
ഇനി ഫാമിലി സെന്റർ ഓപ്ഷനും: കുട്ടികളെ നിയന്ത്രിക്കാൻ പുതിയ സംവിധാനമൊരുക്കി യൂട്യൂബ്
Published on
Updated on

കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കി യൂട്യൂബ്. ഫാമിലി സെന്റർ ഓപ്ഷൻ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. കുട്ടികൾ അവരുടെ യൂട്യൂബിലൂടെ എന്തൊക്കെ ചെയ്യുന്നുവെന്ന് നോട്ടിഫിക്കേഷനിലൂടെ മാതാപിതാക്കളെ അറിയിക്കും. ഈ ആഴ്ച്ച മുതൽ ഫാമിലി സെന്റർ ഓപ്ഷൻ തുടങ്ങുമെന്ന് യൂട്യൂബ് ബ്ലോഗിലൂടെ അറിയിച്ചു.


കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തെ പറ്റി മാതാപിതാക്കൾ അറിഞ്ഞിരിക്കാനാണ് ഈ സംവിധാനം. കൂടാതെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനം മനസിലാക്കുന്നതു വഴി  ഉത്തരവാദിത്തപരമായ കണ്ടന്റ് ക്രീയേഷൻ സാധ്യമാക്കാൻ സഹായിക്കുമെന്നും യൂട്യൂബ് പറഞ്ഞു.


ഫാമിലി സെന്റർ ഓപ്ഷൻ വഴി , മാതാപിതാക്കൾക്കും കുട്ടികൾക്കും അവരുടെ അക്കൗണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ലിങ്ക് ചെയ്യുന്നത് വഴി കുട്ടികൾ എത്ര വീഡിയോ അപ്‌ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനൽ സബ്സ്ക്രൈബ് ചെയ്തു , പോസ്റ്റ് ചെയ്യുന്ന കമന്റുകൾ അങ്ങനെ എല്ലാവും മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും. വീഡിയോ അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കിൽ ലൈവ് സ്ട്രീമിംഗ് ആരംഭിക്കുകയോ ചെയ്‌താൽ ഇമെയിൽ വഴിയും മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.

News Malayalam 24x7
newsmalayalam.com