കരിയറിൻ്റെ തുടക്കത്തിൽ ഇത്തരമൊരു അവസരം ലഭിച്ചത് ഒരു അനുഗ്രഹമാണ്': 'ആൽഫ' യെ പറ്റി നടി ശർവാരി

ഫിലിം സെറ്റുകളിൽ ആയിരിക്കുമ്പോൾ ഒരു മിഠായിക്കടയിലെ കുട്ടിയെപ്പോലെ ആവേശഭരിതയാണ് ഞാൻ
കരിയറിൻ്റെ തുടക്കത്തിൽ ഇത്തരമൊരു അവസരം ലഭിച്ചത്  ഒരു അനുഗ്രഹമാണ്': 'ആൽഫ' യെ പറ്റി നടി ശർവാരി
Published on

ഇന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലും അഭിനയത്തിലും മികവ് പുലർത്തുന്ന ആലിയ, സമൂഹ മാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ 'ആൽഫ' എന്ന അടികുറിപ്പുമായി കാശ്മീരിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു.


ആൽഫ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ആലിയ കാശ്മീരിൽ ഉള്ളത്. മുൻപൊരു അഭിമുഖത്തിൽ അൽഫയിലെ മറ്റൊരു അഭിനേതാവായ ശർവാരി പറഞ്ഞിരുന്നു, ' എനിക്ക് ഉടനെത്തന്നെ അൽഫയുടെ സെറ്റിൽ എത്തണം, കശ്മീരിലെ ഷൂട്ടിൽ ചേരാൻ കാത്തിരിക്കാനാവില്ല.'

" ഫിലിം സെറ്റുകളിൽ ആയിരിക്കുമ്പോൾ ഒരു മിഠായിക്കടയിലെ കുട്ടിയെപ്പോലെ ആവേശഭരിതയാണ് ഞാൻ. എന്നെത്തന്നെ പഠിക്കാനും മെച്ചപ്പെടുത്താനും ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരാളുടെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു അവസരം ലഭിച്ചത് ശരിക്കും ഒരു അനുഗ്രഹമാണ്'.


ആൽഫയുടെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിഗ്ര എന്ന ചിത്രത്തിലാണ് ആലിയ അവസാനമായി അഭിനയിച്ചത്. അതേസമയം, മൂന്‍ജ്യ എന്ന ചിത്രത്തിലാണ് ഷാർവാരി അവസാനമായി അഭിനയിച്ചത്.


വൈആര്‍എഫിന്റെ (യഷ് രാജ് ഫിലിംസ്) ആദ്യ സ്ത്രീ കേന്ദ്രീകൃത സ്‌പൈ യൂണിവേഴ്‌സ് ചിത്രമാണ് ആല്‍ഫ. ചിത്രത്തില്‍ സൂപ്പര്‍ ഏജന്റായാണ് ആലിയ ഭട്ട് എത്തുന്നത്. ശര്‍വരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശിവ് രാവാലിയാണ് സംവിധായകന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com