fbwpx
അർജുൻ അശോകനും അപർണ ദാസും ഒന്നിക്കുന്ന ആനന്ദ് ശ്രീബാല നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 06:41 PM

കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

MALAYALAM MOVIE


അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ആനന്ദ് ശ്രീബാല ' നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ എത്തും. വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളികപ്പുറം, 2018 എന്നി ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിൽ മാളികപ്പുറം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്.

ALSO READ: 'നിന്നോടൊപ്പമുള്ള എല്ലാ ഓർമ്മകളും ഞാൻ എൻ്റെ ഹൃദയത്തിൽ എന്നേക്കും കാത്തുസൂക്ഷിക്കും': ലിയാം പെയ്ന്‍റെ വിയോഗത്തില്‍ സെയ്ൻ മാലിക്


കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. നടി സംഗീത ഒരു ഇടവേളയ്ക്കു ഈ ചിത്രത്തില്‍  മുഴുനീള വേഷവും ചെയ്യുന്നുണ്ട്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ.

ALSO READ: തുടക്കകാലത്ത് AMMAയില്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്; അന്ന് അത് ചൂണ്ടിക്കാണിച്ചത് സുകുമാരന്‍: മല്ലിക സുകുമാരന്‍


ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ, ഡിസൈൻ - ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്- ലെബിസൺ ഗോപി, ടീസർ കട്ട്- അനന്ദു ഷെജി അജിത്,പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

WORLD
ലോകരാജ്യങ്ങളോട് കൂടുതൽ വായ്പ ആവശ്യപ്പെട്ടു; പിന്നാലെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പാകിസ്ഥാൻ
Also Read
user
Share This

Popular

KERALA
TAMIL MOVIE
ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം