നീ വിട്ടുപോയപ്പോൾ എനിക്ക് ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടത്
കഴിഞ്ഞ ദിവസമാണ് മുന്‍ വണ്‍ ഡയറക്ഷന്‍ ഗായകനായ ലിയാം പെയ്ന്‍ അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ഒരു ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിയാം പെയ്ന്റെ പെട്ടെന്നുള്ള വിയോഗത്തിൽ സഹപ്രവർത്തകർ അതീവ ദുഖിതരായിരുന്നു. ഇപ്പോഴിതാ ലിയാം പെയ്ന്റെ സഹപ്രവർത്തകനും സുഹൃത്തുമായ സെയ്ൻ മാലിക് എക്സിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
ALSO READ: 'ദുഃഖം ഒരു സമ്മാനമാണ്'; അമ്മയുടെ മരണത്തെ കുറിച്ച് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്
സായാൻ മാലിക് എക്സിൽ പങ്കുവെച്ച കുറിപ്പ്:
“ലിയാം, ഞാൻ പറയുന്നത് നിനക്ക് കേൾക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ എന്നെ പിന്തുണച്ചതിന് എനിക്ക് ഒരിക്കലും നന്ദി പറയേണ്ടി വന്നിട്ടില്ല. നീ എന്നെക്കാൾ ചെറുപ്പമായിരുന്നെങ്കിലും, എല്ലായ്‌പ്പോഴും എന്നേക്കാൾ വിവേകിയായിരുന്നു. നിനക്ക് സ്വന്തമായി അഭിപ്രായമുണ്ടായിരുന്നു. ആർക്കെങ്കിലും തെറ്റ് പറ്റിയാൽ അത് അവരുടെ മുഖത്തു നോക്കി പറയാനും നിനക്ക് മടിയുണ്ടായിരുന്നില്ല".
ALSO READ: 'ഞാൻ ഒരു രാജമൗലി ആരാധിക'; തുറന്ന് പറഞ്ഞ് നടി മിന്നീ ഡ്രൈവർ
“ഇതിൻ്റെ പേരിൽ നമ്മൾ പിണങ്ങിയിട്ടുണ്ടെങ്കിലും ഞാൻ എപ്പോഴും നിന്നെ ബഹുമാനിച്ചിരുന്നു. സംഗീതത്തിൻ്റെ കാര്യത്തിൽ, എല്ലാ അർഥത്തിലും ഏറ്റവും യോഗ്യതയുള്ളത് നിനക്കായിരുന്നു . താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ അനുഭവപരിചയമില്ലാത്ത ഒരു പുതിയ കുട്ടിയായിരുന്നു. നീ ഇതിനകം ഒരു പ്രൊഫഷണലായി മാറിയിരുന്നു. നീ ഞങ്ങളെ വിട്ടുപോയപ്പോൾ എനിക്ക് ഒരു സഹോദരനെയാണ് നഷ്ടപെട്ടത്".
ALSO READ: ദ ഗ്രേറ്റ് വെയിറ്റ് ഈസ് ഓവർ... റോക്ക് മ്യൂസിക്ക് വേദികളിലേക്ക് ഒയാസിസ് വീണ്ടും എത്തുന്നു
“നിന്നോടൊപ്പമുള്ള എല്ലാ ഓർമ്മകളും ഞാൻ എൻ്റെ ഹൃദയത്തിൽ എന്നേക്കും കാത്തുസൂക്ഷിക്കും. തകർന്നുപോയതല്ലാതെ എനിക്ക് ഇപ്പോൾ എങ്ങനെ തോന്നുന്നുവെന്ന് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നിന്നെ സ്നേഹിക്കുന്നു, സഹോദരാ! ”