
ജൂനിയര്‍ എന്‍ടിആര്‍ നായകനായി ആകാംക്ഷയോടെ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ദേവരയുടെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടി സീരിസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്ലറിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 തീയേറ്ററുകളിൽ എത്തും. ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ജാൻവി കപൂറാണ് ദേവരയിൽ നായികയായി എത്തുന്നത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. രത്‍നവേലുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും എത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.