
തമിഴകത്തും പുറത്തും ഏറെ ആരാധകരുള്ള ചിത്രമാണ് വിജയ് സേതുപതിയും തൃഷയും അഭിനയിച്ച 96 . വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു റൊമാൻ്റിക് ഡ്രാമയായിരുന്നു.
സ്കൂൾ റീയൂണിയനിൽ കണ്ടുമുട്ടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്ന രണ്ട് ബാല്യകാല പ്രണയികളെ ചുറ്റിപ്പറ്റിയാണ് സിനിമ. ചിത്രത്തിൽ ജാനു, റാം എന്ന കഥാപാത്രങ്ങളെ തൃഷയും വിജയ് സേതുപതിയും അനശ്വരമാക്കിയിരുന്നു. 96 ലെ പ്രകടനവും എഴുത്തും സംഗീതവും നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Read More: ആസിഫിന്റെ കിഷ്‌കിന്ധാ കാണ്ഡം; ഒടിടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്
ഇപ്പോഴിതാ 96 ന് സീക്വൽ ചെയ്യാൻ പദ്ധതിയുണ്ട് എന്ന പറയുകയാണ് ചിത്രത്തിന്റെ സംവിധയാകാൻ പ്രേം കുമാർ. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. "ആറ് അധ്യായങ്ങളുള്ള ഒരു നോവലായിട്ടാണ് ഈ സിനിമ ആദ്യം എഴുതിയത്. നിങ്ങൾ കണ്ടത് ഒരു അധ്യായത്തിൻ്റെ പകുതി മാത്രമാണ്. തുടർഭാഗം ഒരുങ്ങുകയാണെങ്കിൽ അത് വിജയ് സേതുപതിയും തൃഷയും തന്നെ ആയിരിക്കും റാമിനെയും ജാനുവിനെയും അവതരിപ്പിക്കുക" എന്നും സംവിധായകൻ പ്രേം കുമാർ പറഞ്ഞു.
പ്രേം കുമാർ സംവിധാനം ചെയ്ത് കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിലാണ് സംവിധായൻ 96 നു സീക്വൽ ഉണ്ടായേക്കാമെന്ന് സൂചന നൽകിയത്. സെപ്റ്റംബർ 27 നാണു ചിത്രം റിലീസ് ചെയ്യുന്നത്.