fbwpx
'ചിന്ന ചിന്ന ആസൈ'യുമായി ഇന്ദ്രന്‍സും മധു ബാലയും; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മണിരത്‌നം
logo

ന്യൂസ് ഡെസ്ക്

Posted : 19 May, 2025 06:18 PM

വര്‍ഷങ്ങള്‍ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

MALAYALAM MOVIE



ഇന്ദ്രന്‍സ്, മധുബാല എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ മണിരത്‌നമാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. ചിത്രത്തിന് ആശംസ അറിയിച്ച മണിരത്‌നം 'ചിന്ന ചിന്ന ആസൈ' വന്‍ വിജയമാകട്ടെ എന്നും അഭിപ്രായപ്പെട്ടു.

ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും വാരാണസിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. വര്‍ഷങ്ങള്‍ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



ALSO READ : "ബംഗാള്‍ മറ്റൊരു കശ്മീര്‍ ആയിക്കൊണ്ടിരിക്കുകയാണ്"; അടുത്ത ചിത്രം ദ ബംഗാള്‍ ഫയല്‍സ് ആണെന്ന് വിവേക് അഗ്നിഹോത്രി



ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍,വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, സ്റ്റില്‍സ്: നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Also Read
user
Share This

Popular

KERALA
NATIONAL
സംസ്ഥാനത്ത് അതിശക്ത മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്