
സംസ്ഥാന പുരസ്‌കാര ജേതാവും രജനികാന്തിന്റെ വേട്ടയ്യനില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോള്‍ കേന്ദ്രകഥാപാത്രമാകുന്ന ഇരുനിറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രന്‍സ് തുടങ്ങിയ ചലച്ചിത്ര ലോകത്തെ പ്രഗത്ഭരാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോന്റെ കഥകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിഷ്ണു കെ മോഹനാണ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. നായാട്ട്, ആര്‍ഡിഎക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങള്‍.
നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. 'വഴക്ക്' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. തിയറ്ററില്‍ വലിയ വിജയമാകുന്ന തമിഴ് ചിത്രം വേട്ടയ്യനില്‍ രജനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായാണ് തന്മയ സോള്‍ അവതരിപ്പിച്ചത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം.
മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോലയാണ് ചിത്രം നിര്‍മിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അര്‍ജുന്‍ അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സിജോ മാളോല, ആര്‍ട്ട്: ബിജു ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരുണ്‍ ടി ജോസഫ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.