2010ലെ 'ലൗ സെക്‌സ് ഓര്‍ ധോഖ,' എന്ന സിനിമയിലൂടെയാണ് നടന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം വിവിധ ചിത്രങ്ങളില്‍ ഒട്ടനവധി വേഷങ്ങള്‍ ചെയ്തു.
അടുത്തിടെ റിലീസ് ചെയ്ത 'ഭൂല്‍ ചുക്ക് മാഫ്' എന്ന ചിത്രത്തിന്റെ വിജയ തിളക്കതിത്തിലാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. വാമികാ ഗബ്ബി പ്രധാന വേഷത്തില്‍ അഭിനയിച്ച റൊമാന്‍ഡിക്ക് സിനിമ മെയ് 23നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്‍പായി, രാജ്കുമാര്‍ നിരവധി അഭിമുഖങ്ങളില്‍ തന്റെ അഭിനയയാത്രകള്‍ പങ്കുവെച്ചിരുന്നു.
2013ല്‍ പുറത്തിറങ്ങിയ 'ക്വീനി'ലെ തന്റെ സഹനടിയായ കങ്കണ റാണാവത്തുമായുള്ള അനുഭവത്തെ കുറിച്ചും രാജ്കുമാര്‍ റാവു സംസാരിച്ചു. ''കങ്കണയ്‌ക്കൊപ്പമുള്ളത് വളരെ രസകരമായ അനുഭവമായിരുന്നു. അവര്‍ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ്. അത്യന്തം പ്രതിഭാസമ്പന്നയുമാണ് അവര്‍. അതുകൊണ്ടുതന്നെ അത് മികച്ചൊരു അനുഭവമായിരുന്നു,'' എന്ന് റാവു ഇന്‍സ്റ്റന്റ് ബോളിവുഡിനോട് പറഞ്ഞു.
"ഞങ്ങള്‍ ആംസ്റ്റര്‍ഡാമിലും പാരിസിലും ഡല്‍ഹിയിലുമായാണ് ഷൂട്ടിംഗന്റെ വലിയൊരു സമയവും ചിലവഴിച്ചത്. ക്വീന്‍ എന്നത് എപ്പോഴും അഭിനേയ്താകള്‍ക്കും ചലച്ചിത്രനിര്‍മാണത്തിനും ഒരു മാസ്റ്റര്‍ക്ലാസായിരിക്കും. ഒപ്പം സിനിമയുടെ കഥയും ശ്രദ്ധേയമാണ്", രാജ്കുമാര്‍ പറഞ്ഞു.
ALSO READ : ആദ്യം അയല്‍ സംസ്ഥാനത്തെ ഭാഷ പഠിക്കൂ, എന്നിട്ടാകാം ഹിന്ദി: കമല്‍ ഹാസന്‍
ക്വീന്‍ നിര്‍മിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇത്രയേറെ ആരാധന നേടുന്ന ഒരു കള്‍ട്ട് ക്ലാസിക്കാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദ്യത്തുന്, "ഇത്തരം കാര്യങ്ങള്‍ സംവിധായകരോ അഭിനേതാക്കളോ ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല. ഫലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് ചലച്ചിത്രനിര്‍മാണം എന്ന പ്രക്രിയയിലുടനീളം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം എന്നാണ്", രാജ്കുമാര്‍ റാവു പറഞ്ഞത്.
ശ്രദ്ധാ കപൂര്‍ നായികയായിരുന്ന 'സ്ത്രീ' എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "സ്ത്രീ നിര്‍മിച്ച സമയത്ത് ആദ്യഘട്ടത്തില്‍ തന്നെ അത്രയധികം വിജയം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അത് ആര്‍ക്കും അറിയില്ലായിരുന്നു ഞാന്‍ എന്റെ പരമാവധി ചെയ്തുവെന്ന് കരുതിയാണ് ഒരു സിനിമ നിര്‍മിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. ഓരോ ചിത്രത്തിനും അതിന്‍റേതായ വിധിയുണ്ട്. അതിനോട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്ത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ലെ 'ലൗ സെക്‌സ് ഓര്‍ ധോഖ,' എന്ന സിനിമയിലൂടെയാണ് നടന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം വിവിധ ചിത്രങ്ങളില്‍ ഒട്ടനവധി വേഷങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി മാറ്റി മറിച്ചത്, 'ക്വീന്‍', 'അലീഗഢ്, 'ബറേലി കി ബര്‍ഫി.'എന്നീ ചിത്രങ്ങളാണ്. 'മാലിക്' ആണ് റിലീസ് ചെയ്യാനിരിക്കുന്ന രാജ്കുമാര്‍ റാവുവിന്റെ പുതിയ ചിത്രം.