fbwpx
ആദ്യം അയല്‍ സംസ്ഥാനത്തെ ഭാഷ പഠിക്കൂ, എന്നിട്ടാകാം ഹിന്ദി: കമല്‍ ഹാസന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 23 May, 2025 07:48 PM

ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററിലെത്തുന്നത്. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണിത്.

TAMIL MOVIE



കമല്‍ ഹാസന്‍ നിലവില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫിന്റെ' പ്രമോഷന്‍ പരിപാടികളിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ സംസാരിച്ചു. എല്ലാവരും ഹിന്ദി പഠിക്കുന്നതിന് മുമ്പ് അയല്‍ സംസ്ഥാനത്തെ ഭാഷയാണ് ആദ്യം പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


"അദ്യം നിങ്ങള്‍ അയല്‍ സംസ്ഥാനത്തിലെ ഭാഷ പഠിക്കു. എന്നിട്ട് നമുക്ക് ഹിന്ദി പഠിക്കുന്നതിനെ കുറിച്ച് സംസാരിക്കാം. നമ്മള്‍ എല്ലാവരും ദ്രാവിഡരാണ്. ഒരു കുടുംബം. നിങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ മലയാളം സംസാരിക്കാന്‍ സാധിക്കും. പക്ഷെ കുറേ നേരം സംസാരിച്ചാല്‍ അത് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ കേരളത്തില്‍ തമിഴ് സംസാരിച്ചാല്‍ ആളുകള്‍ക്ക് അത് മനസിലാകും", എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

"സ്വന്തം ഭാഷ ഇല്ലാതാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ അവസ്ഥയില്‍ ഈ പ്രസ്താവന പറയാന്‍ എത്ര ധൈര്യം വേണമെന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മള്‍ എല്ലാവരും ദ്രാവിഡരാണ്. ആ അഭിമാനത്തോടെ നമ്മള്‍ നമ്മുടെ കുടുംബത്തിന് തഗ് ലൈഫ് നല്‍കുന്നു. നമസ്‌കാരം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ALSO READ : "ജീവിതം തന്നെ മാറ്റി മറിച്ച അനുഭവം"; മിസ് യൂണിവേഴ്‌സ് കിരീടത്തെ കുറിച്ച് സുസ്മിത സെന്‍




അതേസമയം ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററിലെത്തുന്നത്. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണിത്. 1987ല്‍ പുറത്തിറങ്ങിയ 'നായകനിലാണ്' ഇരുവരും അവസാനമായി ഒന്നിച്ചത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും, എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

KERALA
"നിയമം കൈയ്യിലെടുക്കാൻ ജനങ്ങളോട് പറയേണ്ടി വരും"; വനനിയമങ്ങൾക്കെതിരെ ഇ.പി. ജയരാജൻ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"നിയമം കൈയ്യിലെടുക്കാൻ ജനങ്ങളോട് പറയേണ്ടി വരും"; വനനിയമങ്ങൾക്കെതിരെ ഇ.പി. ജയരാജൻ