fbwpx
'ആ വൈകുന്നേരം വളരെ അത്ഭുതം നിറഞ്ഞതായിരുന്നു'; സ്ത്രീ ശക്തികൾ ഒരുമിച്ചത് പോലെ തോന്നിയെന്ന് സമാന്ത രൂത്ത് പ്രഭു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 03:51 PM

അമേരിക്കൻ സീരീസായ സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് ആയ സിറ്റാഡൽ: ഹണി ബണ്ണി റിലീസാകാൻ ഇനി ഒരു മാസം താഴെ മാത്രമാണ് സമയം. സാമന്തയും വരുൺ ധവാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

BOLLYWOOD MOVIE


അമേരിക്കൻ സീരീസായ സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് ആയ സിറ്റാഡൽ: ഹണി ബണ്ണി റിലീസാകാൻ ഇനി ഒരു മാസം താഴെ മാത്രമാണ് സമയം. സാമന്തയും വരുൺ ധവാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിസിന്റെ ട്രെയ്‌ലറും ഈയിടയ്ക്ക് റിലീസ് ആയിരുന്നു. അതേസമയം, ഈ അമേരിക്കൻ സ്പൈ യൂണിവേഴ്സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയങ്ക ചോപ്രയ്ക്ക് ഷോ ഇഷ്ടമായി എന്ന് പറയുകയാണ് വരുൺ ധവാൻ.


ALSO READ: 'ദുഃഖം ഒരു സമ്മാനമാണ്'; അമ്മയുടെ മരണത്തെ കുറിച്ച് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്


കഴിഞ്ഞ മാസമായിരുന്നു സിറ്റാഡലിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് നടന്നത്. സാമന്ത സ്‌ക്രീനിങ്ങിൽ പങ്കെടുത്തിരുന്നു. സാമന്തയും പ്രിയങ്ക ചോപ്രയുമുള്ള ചിത്രവും സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'ആ വൈകുന്നേരം വളരെ അത്ഭുതം നിറഞ്ഞതായിരുന്നു. സ്ത്രീ ശക്തികൾ ഒരുമിച്ചത് പോലെ തോന്നി', സ്ക്രീനിംഗ് നടന്ന ദിവസത്തെ പറ്റി സാമന്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, പ്രിയങ്ക ഈ യാത്രയിലുടനീളം വളരെ അധികം പിന്തുണച്ചിരുന്നുവെന്ന് സിറ്റാഡൽ: ഹണി ബണ്ണി സംവിധായകൻ രാജ് പറഞ്ഞു. കോവിഡിന്റെ സമയത്ത് സൂം കോളിലൂടെയാണ്  പ്രിയങ്ക കഥാപാത്രങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നതെന്നും സംവിധായകൻ പറഞ്ഞു.


ALSO READ: കരിയറിൻ്റെ തുടക്കത്തിൽ ഇത്തരമൊരു അവസരം ലഭിച്ചത് ഒരു അനുഗ്രഹമാണ്': 'ആൽഫ' യെ പറ്റി നടി ശർവാരി


വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സീരീസിൽ കെ കെ മേനോൻ, സിമ്രാൻ, സാഖിബ് സലീം, സിക്കന്ദർ ഖേർ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കഷ്വി മജ്മുണ്ടാർ എന്നിവരും അഭിനയിക്കുന്നു.

ഡി2ആർ ഫിലിംസും ആമസോൺ എംജിഎം സ്റ്റുഡിയോസും ചേർന്നാണ് ഈ സീരീസ് നിർമിക്കുന്നത്. ദ റുസ്സോ ബ്രദേഴ്‌സിൻ്റെ എജിബിഒയും രാജ് & ഡികെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ സിറ്റാഡൽ: ഹണി ബണ്ണി 2024 നവംബർ 7-ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും.

NATIONAL
യുപിയിൽ ക്രമസമാധാന പ്രശ്നം വലിയ തോതിൽ അടിച്ചമർത്തി; എട്ട് വർഷത്തെ പ്രോ​ഗ്രസ് റിപ്പോർട്ടുമായി യോ​ഗി ആദിത്യനാഥ്
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
ഊതിപ്പെരുപ്പിച്ച കണക്കല്ല; പുറത്തുവിടുമ്പോള്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്ക്