fbwpx
"ഞാന്‍ എന്നെ ഹോട്ടായി കരുതിയിട്ടില്ല"; ഊ ആണ്ടവാ വെല്ലുവിളിയായിരുന്നുവെന്ന് സമാന്ത
logo

ന്യൂസ് ഡെസ്ക്

Last Updated : 11 May, 2025 05:30 PM

ഒരു സ്റ്റേറ്റ്‌മെന്റ് നടത്താനാണോ 'ഊ ആണ്ടവാ' ചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു സമാന്തയോട് ചോദിച്ച ചോദ്യം. എന്നാല്‍ അത് താന്‍ സ്വയം നല്‍കിയ വെല്ലുവിളിയായിരുന്നുവെന്നാണ് സമാന്ത പറഞ്ഞത്

TELUGU MOVIE


പുഷ്പ ദ റൈസ് എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ 'ഊ ആണ്ടവാ' എന്ന ഡാന്‍സ് നമ്പറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സമാന്ത രൂത്ത് പ്രഭു. സിനിമയിലെ ആ ഗാനം വലിയ ഹിറ്റായിരുന്നു എന്ന് മാത്രമല്ല എല്ലാവരും സമാന്തയുടെ ഭംഗിയെയും ഹോട്‌നസിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സമാന്ത 'ഊ ആണ്ടവാ' എന്ന ഡാന്‍സ് നമ്പര്‍ ചെയ്തതിനെ കുറിച്ചും ആളുകള്‍ അത് ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും സംസാരിച്ചു.

ഒരു സ്റ്റേറ്റ്‌മെന്റ് നടത്താനാണോ 'ഊ ആണ്ടവാ' ചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു സമാന്തയോട് ചോദിച്ച ചോദ്യം. എന്നാല്‍ അത് താന്‍ സ്വയം നല്‍കിയ വെല്ലുവിളിയായിരുന്നുവെന്നാണ് സമാന്ത പറഞ്ഞത്. "ആളുകള്‍ക്ക് ഞാന്‍ ചെയ്യുന്നതെല്ലാം ഒരു സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എന്നാല്‍ ഞാന്‍ അത് ചെയ്യുന്നത് എന്നെ തന്നെ വെല്ലുവിളിക്കാനാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ എന്നെ സൗന്ദര്യമുള്ള ഹോട്ട് സ്ത്രീയായി കരുതിയിട്ടേയില്ല. ഊ ആണ്ടവാ എനിക്ക് അത് ചെയ്യാന്‍ സാധിക്കുമോ അതോ അങ്ങനെ അഭിനയിക്കാന്‍ ആകുമോ എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമായിരുന്നു. അതിന് മുന്‍പ് ഞാന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ല. അതുകൊണ്ട് അതെനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. അത് ഒരു തവണ ചെയ്യാമെന്ന് കരുതിയത് ആ വെല്ലുവിളി സ്വീകരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്", സമാന്ത പറഞ്ഞു.



ALSO READ : രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും സിനിമകള്‍ക്ക് രക്ഷപ്പെടാനാവില്ല : വെട്രിമാരന്‍




'ഊ ആണ്ടവാ' എന്ന ഡാന്‍സ് നമ്പറിനായി തന്നെ സമീപിച്ചപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്നും സമാന്ത പറഞ്ഞു. "ആരാണ് എന്നെ അത്തരമൊരു ഗാനത്തില്‍ പ്രതീക്ഷിക്കുക? അതും അത്രയും ഹോട്ടായി നില്‍ക്കേണ്ട ഒരു ഗാനത്തില്‍. ഞാന്‍ എപ്പോഴും ക്യൂട്ട്, ബബ്ലിയൊക്കെ ആയിട്ടുള്ള അടുത്ത വീട്ടിലെ കുട്ടി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ ഗാനം ലൈംഗികതയില്‍ അത്രയും ആത്മവിശ്വാസമുള്ള ഉള്ളൊരു സ്ത്രീയുടെ ആറ്റിട്യൂഡിനെക്കുറിച്ചുള്ളതാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊരു സ്ത്രീയല്ല. എന്റെ ചുറ്റുമുള്ളവര്‍ എന്നോട് പറഞ്ഞു, ഒരിക്കലും അത് ചെയ്യരുതെന്ന്. പക്ഷെ എനിക്ക് ആ പാട്ടിന്റെ വരികള്‍ ഇഷ്ടപ്പെട്ടിരുന്നു. ആരും എനിക്ക് ഇതുവരെ അങ്ങനെയൊരു കാര്യം ഓഫര്‍ ചെയ്തിട്ടുമില്ലായിരുന്നു. അപ്പോള്‍ ഞാന്‍ അതിനെ ഒരു അവസരമായി കണ്ടു. ആദ്യത്തെ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഞാന്‍ 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്നില്‍ നിന്ന് വിറയ്ക്കുകയായിരുന്നു", സമാന്ത വ്യക്തമാക്കി.


'പുഷ്പ ദ റൈസ്' എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു സമാന്തയുടെ 'ഊ ആണ്ടവാ' എന്ന ഗാനം. ദേവി ശ്രീ പ്രസാദാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പുഷ്പയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ ദ റൂളില്‍' 'കിസ്‌ക്' എന്ന ഡാന്‍സ് നമ്പര്‍ ചെയ്തത് ശ്രീലീലയായിരുന്നു.

അതേസമയം രാജ് ആന്‍ഡ് ഡികെയുടെ 'ദ ഫാമിലി മാന്‍' ആണ് റിലീസ് ചെയ്യാനിരിക്കുന്ന സമാന്തയുടെ സീരീസ്. ഈ വര്‍ഷം നവംബറില്‍ സീരീസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. രാജ് ആന്‍ഡ് ഡികെയുടെ 'രക്ത് ബ്രഹ്‌മാണ്ഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലും സമാന്ത കേന്ദ്ര കഥാപാത്രമാണ്.

CHESS
"ശരിഅത്ത് പ്രകാരം നിയമവിരുദ്ധം"; അഫ്ഗാനിസ്ഥാനിൽ ചെസ്സിന് വിലക്ക്
Also Read
user
Share This

Popular

KERALA
KERALA
കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്