fbwpx
രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും സിനിമകള്‍ക്ക് രക്ഷപ്പെടാനാവില്ല: വെട്രിമാരന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 11 May, 2025 04:46 PM

ഓരോ സിനിമയും നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പ്രസ്താവന നടത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAMIL MOVIE


രാഷ്ട്രീയ പ്രമേയങ്ങളും സാമൂഹിക പ്രശ്‌നങ്ങളും സിനിമകളിലൂടെ കൈകാര്യം ചെയ്യുന്നതിന് അറിയപ്പെട്ട സംവിധായകനാണ് വെട്രിമാരന്‍. ദ ഹിന്ദുവിന്റെ ദ ഹഡില്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ സിനിമകള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആവില്ലെന്ന് വെട്രിമാരന്‍ പറഞ്ഞു. ഓരോ സിനിമയും നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പ്രസ്താവന നടത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ്. നമ്മുടെ വസ്ത്രധാരണത്തിലും സംസാരത്തിലും വായനയിലും രാഷ്ട്രീയമുണ്ട്. എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ട്", എന്നാണ് വെട്രിമാരന്‍ പറഞ്ഞത്.

"പ്രത്യക്ഷമായ രാഷ്ട്രീയ സിനിമകള്‍ അല്ല, മറിച്ച് സൂക്ഷ്മമായി രാഷ്ട്രീയം പറയുന്ന സിനിമകളിലാണ് രാഷ്ട്രീയമുള്ളത്. ഒരു കാര്യം നമ്മള്‍ പരസ്യമായി പറയാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശരാശരി പ്രേക്ഷകന് അത് അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. കാരണം അയാള്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. എന്നാല്‍ ഒരു പുരുഷന്റെ ഷോവനിസ്റ്റിക് പെരുമാറ്റം പ്രണയബന്ധത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് തുടങ്ങിയ ആശയങ്ങളാല്‍ പ്രേക്ഷകര്‍ സ്വാധീനിക്കപ്പെടുന്നു. കാരണം അവയൊന്നും രാഷ്ട്രീയമെന്ന പേരില്‍ ലേബല്‍ ചെയ്യപ്പെട്ടിട്ടില്ല. ആളുകള്‍ അത്തരം വിഷയങ്ങളെ എതിര്‍പ്പില്ലാതെ സ്വീകരിക്കുന്നു", വെട്രിമാരന്‍ പറഞ്ഞു.


ALSO READ : പാന്‍ ഇന്ത്യന്‍ സിനിമാ ട്രെന്‍ഡ് ഒരു തട്ടിപ്പ് : അനുരാഗ് കശ്യപ്


തന്റെ വിടുതലൈ എന്ന രണ്ട് ഭാഗങ്ങളിലായുള്ള സിനിമയെ കുറിച്ചും വെട്രിമാരന്‍ സംസാരിച്ചു. "ഒരു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങളുടെ സിനിമ നിര്‍മിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ആരെയും തീരുമാനിക്കാന്‍ അനുവദിക്കരുതെന്നാണ് ഞാന്‍ ഈ പ്രൊജക്ടില്‍ നിന്നും പഠിച്ചത്. ഞാന്‍ എനിക്ക് വേണ്ട സമയം എടുക്കണമായിരുന്നു. ഈ സിനിമയ്ക്കായി മൂന്നോ നാലോ മാസം കൂടി വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു", വെട്രിമാരന്‍ അഭിപ്രായപ്പെട്ടു.


'വിടുതലൈ' എന്ന സിനിമ ഇനി തുടരാന്‍ താല്‍പര്യമില്ലെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാത്ത തന്റെ ചിത്രം 'വട ചെന്നൈ' ആണെന്നും വെട്രിമാരന്‍ പറഞ്ഞു. സൂര്യയ്‌ക്കൊപ്പം 'വടിവാസല്‍' എന്ന ചിത്രം ചെയ്യാനൊരുങ്ങുകയാണ് വെട്രിമാരന്‍. അന്തരിച്ച സി.എസ്. ചെല്ലപ്പയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടെ പ്രതീക്ഷകളെ കുറിച്ചും വെട്രിമാരന്‍ സംസാരിച്ചു. "പ്രതീക്ഷകള്‍ക്ക് ഉത്തരം നല്‍കി കുടുങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജോലിയില്‍ 100 ശതമാനം നല്‍കുക എന്ന കാര്യത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്", എന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

WORLD
ഈഡൻ അലക്സാണ്ടറെ നാളെ മോചിപ്പിക്കുമെന്ന് ഹമാസ്; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യുഎസ്
Also Read
user
Share This

Popular

WORLD
IPL 2025
WORLD
ടിബറ്റിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി