നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രം ഫാന്റസി കോമഡി ജോണറാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
ALSO READ: അർജുൻ അശോകനും അപർണ ദാസും ഒന്നിക്കുന്ന ആനന്ദ് ശ്രീബാല നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!
ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാങ്ങ് ഓവർ ഫിലിംസിന്റെയും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.
പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. ജേക്ക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ALSO READ: 'ഞാന്‍ വലിയ ഫാന്‍ ആണ്'; സായ് പല്ലവിയോട് മണിരത്‌നം
ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, ഗാനരചന : മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, ചീഫ് അസ്സോസിയേറ്റ് : വിശാഖ് ആർ വാരിയർ, വി എഫ് എക്സ് : പിക്റ്റോറിയൽ എഫ്എക്‌സ്, ഫൈറ്റ്സ് : കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്റ്റിൽസ് : അമൽ സി സദർ, ഡിസൈൻ : ടെൻ പോയിന്റ്, കളറിസ്റ്റ് : ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ ഓ : പ്രതീഷ് ശേഖർ,മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.