fbwpx
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന 'ത്രയം': റീലീസിന് ഒരുങ്ങുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Oct, 2024 12:07 PM

സഞ്ജിത്ത് ചന്ദ്രസേനൻ ആണ് ചിത്രത്തിന്റെ സംവിധാനം

MOVIE


സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ത്രയം' ഒക്ടോബർ 25 ന് റീലീസ് ചെയ്യും. സഞ്ജിത്ത് ചന്ദ്രസേനൻ ആണ് ചിത്രത്തിന്റെ സംവിധാനം. പൂർണമായും രാത്രിയിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. നിരഞ്ജ് മണിയൻ പിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്, ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഡയാന ഹമീദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ALSO READ: ഡിറ്റക്റ്റീവ് റോളില്‍ മോഹന്‍ലാല്‍; സംവിധാനം കൃഷാന്ദ്?

തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് " ത്രയം"എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിജു സണ്ണിയാണ്. "ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം".


ALSO READ: രജനികാന്ത് കഴിഞ്ഞാല്‍ പിന്നെ സമാന്ത; പ്രശംസിച്ച് സംവിധായകന്‍ ത്രിവിക്രം

സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, പി ആർ ഒ-എ എസ് ദിനേശ്.

FACT CHECK
ഇന്ത്യാ-പാക് സംഘർഷം: മിസൈൽ പോലെ വ്യാജ വാർത്തകൾ; പൊളിച്ചടുക്കി ഇന്ത്യ
Also Read
user
Share This

Popular

NATIONAL
KERALA
ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു; പേരുവിവരങ്ങൾ പുറത്ത്