വിടുതലൈ 2 നിര്‍ണായക ഘട്ടത്തിലേക്ക്; അപ്ഡേറ്റുമായി വെട്രിമാരന്‍

വിജയ് സേതുപതിയും സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ 20 തിയേറ്ററുകളിലെത്തും.
വിടുതലൈ 2 നിര്‍ണായക ഘട്ടത്തിലേക്ക്; അപ്ഡേറ്റുമായി വെട്രിമാരന്‍
Published on


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഡബ്ബിങ് ആരംഭിച്ച വിവരമാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പങ്കുവെച്ചത്. വിജയ് സേതുപതിയും സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ 20 തിയേറ്ററുകളിലെത്തും.

മഞ്ജു വാര്യരാണ് വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഇളയരാജ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.

ഛായാഗ്രഹണം : ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വി എഫ് എക്സ്: ആർ ഹരിഹരസുദൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com