
പതിനഞ്ചു മാസമായി വേതനം കിട്ടാതെ ദുരിതത്തിലായി ഖാദി-നെയ്ത്ത് തൊഴിലാളികൾ. ഓണത്തിന് മുൻപ് വേതനം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സർക്കാർ ഉറപ്പ് പാഴ്വാക്കായതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായി.
ALSO READ: വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ല; പത്തനംതിട്ട നഗരസഭ യോഗത്തില്‍ മെഴുകുതിരികളുമായി പ്രതിപക്ഷ പ്രതിഷേധം
പാലക്കാട് ജില്ലയിൽ പത്തിലേറെ നെയ്ത്ത് കേന്ദ്രങ്ങളിലായി 540 വനിത തൊഴിലാളികളാണുള്ളത്. മിനിമം വേതനവും ഡി എയുമുൾപ്പെടെ ശരാശരി ഒരാൾക്ക് പ്രതിമാസം 4,000 രൂപയോളം ലഭിക്കും. എന്നാൽ, പതിനഞ്ച് മാസമായി വേതനം കിട്ടാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ഖാദി കേന്ദ്രങ്ങളിലെയും മാനേജ്മെന്‍റ് നൽകുന്ന തുച്ഛമായ തുക മാത്രമാണ് തൊഴിലാളികളുടെ ആശ്രയം. ഖാദിബോർഡിൻ്റെ ഇന്നർ സപ്പോർട്ട് സ്കീം പ്രകാരമുള്ള മിനിമം വേതനമാണ് കുടിശ്ശിക. ഇതിന് പുറമെ ഒരു വർഷത്തെ ഉത്പാദന ആനുകൂല്യവും കിട്ടാനുണ്ട്. കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.