ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം: രണ്ട് കുടിയേറ്റ  തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം: രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്
Published on

ജമ്മു കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു. ഉത്തർപ്രദേശിൽ നിന്നുള്ള സജയ് സിംഗ്, മുഹമദ് ഉസ്‌മാൻ എന്നീ തൊഴിലാളികൾക്കാണ് വെടിയേറ്റത്. പ്രദേശത്ത് ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.


ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ഒരു ടണൽ നിർമ്മാണ സ്ഥലത്ത് ഒരു പ്രാദേശിക ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെയായിരുന്നു തീവ്രവാദികൾ വെടിവെച്ച് കൊന്നത്. വ്യാഴാഴ്ച ഗുൽമാർഗ് മേഖലയിലെ ബൊട്ടാ പത്രിയിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട ഭീകരർ ഓഗസ്റ്റ് ആദ്യം മുതൽ അഫ്രാവത്തിൻ്റെ ഉയർന്ന പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നുവെന്ന്  സംശയിക്കുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അന്നത്തെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് ചുമട്ടുതൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com