അതിർത്തി കടക്കാൻ രണ്ട് പൈസ; ഇതര സംസ്ഥാന മുട്ടയ്ക്ക് എൻട്രി ഫീസ് ഏർപ്പെടുത്തി

മുട്ടയൊന്നിന് രണ്ടു പൈസ നിരക്കിലാണ് ഫീസ് ഏർപ്പെടുത്തിയത്.
അതിർത്തി കടക്കാൻ രണ്ട് പൈസ; ഇതര സംസ്ഥാന മുട്ടയ്ക്ക് എൻട്രി ഫീസ് ഏർപ്പെടുത്തി
Published on

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുട്ടയ്ക്ക് ചെക്പോസ്റ്റുകളിൽ എൻട്രി ഫീസ് ഏർപ്പെടുത്തി. മുട്ടയൊന്നിന് രണ്ടുപൈസ നിരക്കിലാണ് ഫീസ് ഏർപ്പെടുത്തിയത്. സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുട്ടയ്ക്ക് ഏർപ്പെടുത്തിയ നിരക്ക് ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതി ഈ മാസം ഇരുപത്തിയാറിന് പരിഗണിക്കും.

ദിനംപ്രതി ഒരു കോടി മുട്ടകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മുട്ടകളെത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com