
രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. ദുബായിലെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾക്കായുള്ള ആദ്യത്തെ രണ്ട് സ്വതന്ത്ര ചാർജിംഗ് പോയിൻ്റ് ഓപ്പറേറ്റർ (സിപിഒ) ലൈസൻസുകൾ ടെസ്‌ലയ്ക്കും യുഎഇവിക്കും നൽകിയതായി ദുബായ് വൈദ്യുത- ജല അതോറിറ്റി (ദേവ) അറിയിച്ചു.
ALSO READ: ലോകത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങള്‍ മ്യാന്‍മറും ചൈനയും; ഫ്രീഡം ഓണ്‍ ദ നെറ്റ് റിപ്പോര്‍ട്ട്
ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കായുള്ള ആവശ്യകത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതെന്ന് അതോറിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
മൊബിലിറ്റി മേഖലയിലെ സുസ്ഥിരത മെച്ചപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം സുഗമമാക്കുന്നതിലുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അൽ തായർ വ്യക്തമാക്കി.