2022ലെ കോയമ്പത്തൂർ സ്ഫോടന കേസ്: അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ

കേസിൽ ഇതിനോടകം 17 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2022ലെ കോയമ്പത്തൂർ സ്ഫോടന കേസ്: അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ
Published on


2022ലെ കോയമ്പത്തൂർ സ്ഫോടന കേസിൽ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ. ഇവർക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സൂചന നൽകുന്നത്. കേസിൽ ഇതിനോടകം 17 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.


2022 ഒക്‌ടോബർ 23ന് കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിന് സമീപം നടന്ന ഐഇഡി കാർ ബോംബ് സ്ഫോടനത്തിൽ ജമേഷ മുബിൻ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ കോയമ്പത്തൂർ പൊലീസ് ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയപ്പോൾ 75 കിലോ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.


ഇതിൽ ഐഎസ് പതാകയിലെ അറബി എഴുത്തിനോട് സാമ്യമുള്ള എഴുത്തുകൾ സ്ലേറ്റിൽ എഴുതിയതായി കണ്ടെടുത്തത്. മറ്റൊരു പേപ്പറിൽ ജിഹാദ് കുട്ടികൾക്കും മുതിർന്നവർക്കുമുള്ളതല്ല യുവാക്കൾക്ക് ഉള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു. ആരാധനാലയം തൊട്ടവരെ വേരോടെ പിഴുതെറിയുമെന്ന ഭീഷണി കുറിപ്പും കണ്ടെടുത്തിരുന്നു.

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകൾക്കു സമാനമായി ഇന്ത്യയിലും ആക്രമണം നടത്താൻ കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായിരുന്ന ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നു. ലങ്കയിലെ ആക്രമണത്തിന്റെ സൂത്രധാരനും തീവ്ര ഇസ്ലാമിക പുരോഹിതനുമായ സഹ്‌റാൻ ഹാഷിമിന്റെ പ്രഭാഷണങ്ങളിൽ നിന്ന് മുബീൻ പ്രചോദനം ഉൾക്കൊണ്ടിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com