കൊല്ലം കടയ്ക്കലില്‍ 22കാരി ശുചിമുറിയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

വീടിനുപുറത്തെ കുളിമുറിയിലേക്ക് പോയ അനന്യയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തുകയായിരുന്നു
കൊല്ലം കടയ്ക്കലില്‍ 22കാരി ശുചിമുറിയില്‍ മരിച്ച നിലയില്‍;  മരണത്തില്‍ ദുരൂഹത
Published on

കൊല്ലം കടയ്ക്കലില്‍ 22കാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത വർധിക്കുന്നു. അനന്യയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിനു പുറത്തെ കുളിമുറിയിലേക്ക് പോയ അനന്യയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തുകയായിരുന്നു.  ഏറെ നേരം വിളിച്ചിട്ടും അനന്യ പ്രതികരിക്കാത്തതിനെ തുടർന്ന് കതക് തകർത്തപ്പോഴാണ് കുളിമുറിക്കുള്ളിൽ മകളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

അയൽവാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാല്‍ കയറോ, തുണിയോ ഉൾപ്പെടെ തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ യാതൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com