സോഷ്യൽ മീഡിയ തൊഴില്‍ തട്ടിപ്പ്; തൃശ്ശൂർ സ്വദേശി പിടിയിൽ

കഴിഞ്ഞ ജനുവരിയിലാണ് കരിവെള്ളൂർ പെരളം സ്വദേശി പി. സന്ദീപിന് പ്രതിയില്‍ നിന്നും ആദ്യ വാട്സ്ആപ് സന്ദേശം ലഭിക്കുന്നത്
സോഷ്യൽ മീഡിയ തൊഴില്‍ തട്ടിപ്പ്; തൃശ്ശൂർ സ്വദേശി പിടിയിൽ
Published on

സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ കരിവെള്ളൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ തൃശ്ശൂർ സ്വദേശി പിടിയിൽ. കുമാരനെല്ലൂർ പരത്തിപ്പാറ സ്വദേശി സി.എം. യാസിറാണ് പിടിയിലായത്. രണ്ടേമുക്കാൽ ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

കഴിഞ്ഞ ജനുവരിയിലാണ് കരിവെള്ളൂർ പെരളം സ്വദേശി പി. സന്ദീപിന് പ്രതിയില്‍ നിന്നും ആദ്യ വാട്സ്ആപ്പ് സന്ദേശം ലഭിക്കുന്നത്. പാർട്ട് ടൈം ബിസിനസിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. സന്ദീപ് വലയിൽ കുടുങ്ങിയെന്ന് മനസിലായതോടെ തട്ടിപ്പിന്‍റെ അടുത്ത ഘട്ടത്തിലേക്ക് യാസിർ കടന്നു . ദീപൻഷി നഗർ എന്ന ടെലഗ്രാം ഐഡിയിലൂടെയായിരുന്നു തട്ടിപ്പിന്‍റെ അടുത്ത ഘട്ടം.

സന്ദീപിനെ ടെലഗ്രാമിലൂടെ ബന്ധപ്പെട്ട യാസിർ വിവിധ ടാസ്കുകൾ പൂർത്തിയാക്കാൻ നിർദേശിച്ചു. ഓരോ ടാസ്കിനും ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. indiafx.me എന്ന സൈറ്റ് വഴിയായിരുന്നു ടാസ്കുകൾ നൽകിയത്. ടാസ്കുകൾ പൂർത്തീകരിച്ചതിന് ശേഷം ലാഭമോ നൽകിയ പണമോ തിരിച്ചു നൽകിയില്ല. ഇത്തരത്തിൽ രണ്ട് ദിവസം കൊണ്ട് 2,86,500 രൂപയാണ് യാസിർ തട്ടിയെടുത്തത്.

സന്ദീപിന്‍റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളത്ത് വെച്ച് പിടിയിലായ യാസിറിനെ പയ്യന്നൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com