fbwpx
മലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 07:49 PM

കാണാതായ പ്ലസ് ടു വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നതായി പൊലീസ് പറയുന്നു.  എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ്

KERALA

മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.


സ്റ്റേഷനിലെ സിസിടിവിയിൽ പെൺകുട്ടികളുടെ ദൃശ്യം പതിഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്.


ALSO READ: കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു


കാണാതായ പ്ലസ് ടു വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് പറയുന്നു.  എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ്. പെൺകുട്ടികളുടെ ഫോൺ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺ ആയിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.


ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയാണ് കാണാതായത്. പരീക്ഷയ്ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.


KERALA
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5, കൂടുതൽ കണ്ണൂരില്‍
Also Read
user
Share This

Popular

CRICKET
KERALA
WORLD
EXCLUSIVE | പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ സ്ഥാനമേൽക്കുക ഈ മാസം 18ന്